ഉണ്ണിക്കണ്ണന്റെ പിറന്നാള്‍
ഉണ്ണിക്കണ്ണന്റെ പിറന്നാള്‍.
ഇന്ന് ഉണ്ണിക്കണ്ണന്റെ പിറന്നാള്‍.
ശ്രീകൃഷ്ണ ജന്മാഷ്ടമി, ഗോകുലാഷ്ടമിയെന്നൊക്കെ വിളിക്കുന്ന ശ്രീകൃഷ്ണ ജയന്തി.
ദുഷ്ടജനനിഗ്രഹത്തിനും ശിഷ്ടജനപരിപാലനത്തിനും ഭഗവാന് കൃഷ്ണാവതാരമെടുത്ത പുണ്യനാള്‍.
നാടെങ്ങും ശ്രീകൃഷ്ണജയന്തിയും ഘോഷയാത്രയും ഉറിയടി ആഘോഷങ്ങളും കൊണ്ടാടുമ്പോള്എല്ലാവര്ക്കും ജയന്തി ആശംസകള്‍.
നാട്ടില്‍ പോയപ്പോള്‍ ഗുരുവായൂരില്‍ കണ്ണനെ ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ ഈസന്ദര്‍ഭത്തില്‍ ഇവിടെ പങ്കുവെക്കുന്നു.
ലക്ഷ്മീനാരായണന്‍ കണ്ണന് കണ്ണന് സര്‍വ്വമയം.
ഗുരുവായൂര്‍ ക്ഷേത്രം ഒരു പാര്‍ശ്വവീക്ഷണം.
ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോയി, പിന്നെയും പിന്നെയും പോയി.
കിഴക്കേ നട. ആള്‍ത്തിരക്കൊഴിഞ്ഞ സമയത്ത് എടുത്ത ചിത്രം.
എപ്പോഴും വന്‍ ഭക്തജനതിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രസന്നിധിയില്‍ ഇങ്ങനെ ആളൊഴിഞ്ഞ് കാണുന്നത് അപൂര്‍വ്വമാണ്.
(അടുത്തദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് ചെന്നപ്പോള്‍ ഏകദേശം ഒന്നര കി.മി. നീളത്തില്‍ ക്യൂ ആയിരുന്നു. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോഴേക്കും ക്യൂ-വിന്റെ നീളം 3 കി.മി.യെങ്കിലും ആയിക്കാണണം. പിന്നെയും ഒരു മൂന്ന് മണിക്കൂറിലേറെ വേണ്ടിവന്നു ക്ഷേത്രത്തിനകത്തു ചെന്ന് കണ്ണന്റെ ദര്‍ശനം കിട്ടാന്‍.) ക്ഷേത്രക്കുളം.
ക്ഷേത്രക്കുളം രാത്രിയില്‍.
രാത്രിയില്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ അവതരിപ്പിച്ച നൃത്ത അരങ്ങേറ്റം.
മോഹിനിയാട്ടം.
ഒരു നൃത്തവിദ്യാലയത്തിലെ കൊച്ചു നര്‍ത്തകികള്‍ ശ്രീ ഗുരുവായുരപ്പനു മുമ്പില്‍ അവതരിപ്പിച്ച മോഹിനിയാട്ടവും ഭരതനാട്യവും ഹൃദ്യവും മനോഹരവുമായിരുന്നു.
(ഒന്നാമത്തെ ചിത്രം ഗുരുവായൂരില്‍ നിന്നും എടുത്തതല്ല)