Tuesday, September 11, 2007

ഓണം 2007 - കലാവിരുന്ന്‌.

ഓണം 2007 - കലാവിരുന്ന്‌.

കേരള കലാ സാംസ്കാരിക വേദി (ഇറ്റാനഗര്‍) യുടെ പതിമൂന്നാം വാര്‍ഷികവും 2007-ലെ ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും സെപ്റ്റംബര്‍ 9-ന്‌ വിപുലമായി ആഘോഷിച്ചു. ഇവിടെ അവതരിപ്പിച്ച കലാപരിപാടികളുടെ ചില ദൃശ്യങ്ങള്‍:

മുഖ്യാതിഥിയെ വരവേല്‍ക്കാനായി താലപ്പൊലിയേന്തിയ മലയാളിമങ്കമാര്‍.
ഒരാഴ്ചയിലേറെയായി ഇടവിടാതെ പെയ്യുന്ന കനത്ത മഴ അല്‍പനേരത്തേക്ക്‌ വിട്ടുമാറിയപ്പോള്‍ - സ്വാഗത സംഘം.

സുസ്വാഗതം.

ബഹു: കലാസാംസ്കാരിക മന്ത്രിയെ ആനയിക്കുന്നു.
ഭദ്രദീപം തെളിയിക്കല്‍.
വേദിയില്‍ നിന്നും.

സദസ്സ്‌..
രംഗപൂജ-1. രംഗപൂജ-2
കേരളീയം-1.
കേരളീയം-2.
കേരളീയം-3. (ബാലികാബാലന്മാര്‍)
കേരളീയം-4. (തിരുവാതിര)
കേരളീയം-5 (തിരുവാതിര)
കേരളീയം-6 (മഹാബലിയും വാമനനും)
കേരളീയം-7 ( വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ പാദം വെക്കുന്നു)

കേരളീയം-8 (തെയ്യങ്ങള്‍)
കേരളീയം-9. (തെയ്യങ്ങള്‍)
കേരളീയം-10 (വള്ളംകളി)
കേരളീയം-11 (വള്ളംകളി)
മാവേലീ, ദേ പുലി പുറകിലുണ്ടേ..
....

തീര്‍ന്നില്ലാ, കലാവിരുന്ന്‌ തുടരുന്നു.. (അടുത്ത പോസ്റ്റില്‍)

കൃഷ്‌

11 comments:

krish | കൃഷ് said...

കേരള കലാ സാംസ്കാരിക വേദിയുടെ 2007-ലെ ഓണം കലാവിരുന്ന് ദൃശ്യങ്ങള്‍.

ഉണ്ടാപ്രി said...

ഓണവിരുന്നിനു തേങ്ങാ എന്റ്റെ വക!!

നന്നായിരിക്കുന്നൂ..
ഓണാഘോഷങ്ങളും..ഫോട്ടോകളും..
ആശംസകള്‍ !!!

Murali K Menon said...

ഓണം ഇറ്റാനഗര്‍ മലയാളികള്‍ തിമര്‍ത്താഘോഴിച്ചിരിക്കുന്നുവെന്ന് ഫോട്ടോകള്‍ സാക്ഷ്യപ്പെടുത്തുന്നു.... അസ്സലായി

ശ്രീ said...

അപ്പോ ഓണം അവിടേയും തകര്‍‌ത്തു.അല്ലേ?
:)

വേണു venu said...

കൃഷേ നല്ല ചിത്റങ്ങളില്‍‍ നിന്നു മനസ്സിലാകുന്നു. നല്ലൊരു മലയാളി കൂട്ടായ്മ അവിടെ ഉണ്ടെന്നു്. ശരിയാണോ.:)

ഉപാസന || Upasana said...

ഇത്രേം മലയാളീസ് അവിടേം ഉണ്ടോ..!
:)
ഉപാസന

Sathees Makkoth | Asha Revamma said...

ഇറ്റാനഗറില്‍ ഇത്രേം മലയാളികളോ!
വാമനന്‍ വില്ലനായി അവതരിച്ചില്ലായിരുന്നെങ്കില്‍ നമ്മള്‍ ഓണം ആഘോഷിക്കുമായിരുന്നോ?
മാവേലി തല കാണിച്ച് കൊടുത്തില്ലാരുന്നേല്‍ നമ്മള്‍ ഓണം ആഘോഷിക്കുമാരുന്നോ?
ചുരുക്കത്തില്‍ രണ്ട് പേരു കാരണം നമ്മളിങ്ങനെ വര്‍ഷത്തില്‍ പത്ത് ദിവസം അടിച്ച് പൊളിക്കുന്നു.
മാവേലി & വാമനന്‍ കീ ജയ്.
പോട്ടങ്ങള്‍ നല്ലത്.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇക്കണക്കിന് കേരളത്തിലാകും ഓണം ഏറ്റവും മോശമായി ആഘോഷിച്ചത്!!!

ഇവിടെ ബിവറേജസ് ഷോപ്പിലു ക്യൂ നിന്നല്ലേ ഓണാഘോഷം :)

ഗുപ്തന്‍സ് said...

ക്ര്‌ഷ്....അപ്പൊ ഇറ്റാനഗറ് ഓണം പൊടി പൊടിച്ചു അല്ലേ ??? ഫോട്ടോ എല്ലാം നന്നായിരിയ്ക്കുന്നു...മുകളില്‍ ചോദിച്ചപോലെ അവിടെ ഇത്രേം മലയാളികളോ ???? കലക്രമേണ ഓണം മറുനാടന്‍ മലയാളികളിലേയ്ക്കു മാത്രമായി ചുരുങുന്ന കാലം വിദൂരമല്ലെന്നു തോന്നുന്നു....

....കൊച്ചുഗുപ്തന്‍

krish | കൃഷ് said...

ഉണ്ടാപ്രി : നന്ദി.
മുരളിമേനോന്‍ : നന്ദി. ആഘോഷമെല്ലാം അടിപൊളിയായി.
ശ്രീ: നന്ദി.
വേണു : നന്ദി. കൂട്ടായ്മ ഉണ്ട്. (പിന്നെ, ചെറിയ കുന്നായ്മകളും)

ന്റെ ഉപാസന: നന്ദി. കുറച്ചൊക്കെയുണ്ട്.
സതീശ് : നന്ദി. മാവേലിയും വാമനനുമല്ലെങ്കില്‍ വേറെന്തിലും കാരണം കൊണ്ട് ഇന്നത്തെ മലയാളികള്‍ ‘അടിച്ചുപൊളിക്കും’, തീര്‍ച്ച, അല്ലേ.
ചാത്താ: കേരളത്തിലെ ഓണം എന്നാല്‍ മറുനാടന്‍ കച്ചവടക്കാര്‍ കേരളത്തില്‍ കച്ചവടം പൊളിപൊളിക്കുന്നു. ആവശ്യമുള്ളതും ആവശമില്ലാത്തതും ലോണെടുത്താണെങ്കിലും വാങ്ങിക്കൂട്ടുന്നു, ഓണമുണ്ണാന്‍ കിറ്റ് വാങ്ങുന്നു. പിന്നെ, മലയാളീസ് കള്ള് കുടിച്ച് അടിച്ചുപൊളിക്കുന്നു. അങ്ങിനെ തന്നെയല്ലേ.
കൊച്ചുഗുപ്താ: നന്ദി. കേരളത്തില്‍ കച്ചവടവും ആഘോഷങ്ങള്‍ വെളിയിലും.

ഓണം കലാവിരുന്ന് കാണാന്‍ വന്ന എല്ലാവര്‍ക്കും നന്ദി. (കുറച്ച് ചിത്രങ്ങള്‍ കൂടി അര മണിക്കൂറിനുള്ളില്‍ ഇടാം.)

krish | കൃഷ് said...
This comment has been removed by the author.