മകരവിളക്ക് ഘോഷയാത്ര.
മകരവിളക്ക് ഘോഷയാത്ര.
മകരവിളക്ക് ഉത്സവം എല്ലാവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ഭംഗിയായി ഇറ്റാനഗറിലും ആഘോഷിച്ചു.
വൃശ്ചികം 1 തൊട്ട്, 12-വിളക്ക്, മണ്ഡലപൂജ എന്നിവക്കുപുറമെ, എല്ലാ ശനിയാഴ്ച്ചയും ഇവിടുത്തെ ശിവക്ഷേത്രത്തിലും മറ്റു ക്ഷേത്രങ്ങളിലും ഭാഗവതപാരായണവും, ഭജനയും പൂജയും ഉണ്ടായിരുന്നു. ഈ സീസണിലെ ഇവിടത്തെ ഉത്സവത്തിനു പരിസമാപ്തി കുറിച്ചുകൊണ്ട് ജനുവരി 14-ന് മകരവിളക്ക് ഘോഷയാത്ര ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും തുടങ്ങി, ശ്രീ അയ്യപ്പന്റെ ചിത്രം വഹിച്ചുകൊണ്ടുള്ള വാഹന എഴുന്നെള്ളത്ത്, താലപ്പൊലി, തെയ്യം, കാവടിയാട്ടം, അമ്മന്‍കുടം, എന്നിവയോടുകൂടി ശിവക്ഷേത്രത്തില്‍ എത്തി ഭജനയോടുകൂടി അവസാനിച്ചു. മലയാളികള്‍ക്കുപുറമെ ഇവിടെയുള്ള മറ്റു ജനവിഭാഗങ്ങളും ഇതില്‍ പങ്കെടുത്തു.
മകരവിളക്ക് ഘോഷയാത്രയുടെ ചില ദൃശ്യങ്ങള്‍:

ശൂലം കവീളില്‍ തുളച്ചു കയറ്റുന്നു.

അമ്മന്‍കുടം തുള്ളല്‍
കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ...
കൃഷ് krish
13 comments:
ഇറ്റാനഗറിലെ മകരവിളക്ക് ഘോഷയാത്രാ ചിത്രങ്ങള്‍.
കൃഷ് | krish
ചിത്രങ്ങള്‍ കണ്ടു. നന്നായിട്ടുണ്ട്. അവിടെ ആനയില്ല അല്ലേ?
നല്ല ചിത്രങ്ങള്‍..
നല്ല ചിത്രങ്ങള്‍.
സ്വാമിയെ ശരണമയ്യപ്പാ.
സൂ :) നന്ദി.
അയ്യോ.. ഇവിടെ നിറയെ ആനകള്‍ ഉണ്ട്. പക്ഷേ ഉത്സവങ്ങള്‍ക്കും എഴുന്നെള്ളത്തിനും ഉപയോഗിക്കാറില്ല.
ഇവിടത്തെയും ആസ്സാമിലെയും ബീഹാറിലേയും ആനകള്‍ എത്തിപ്പെടുന്നത് കേരളത്തിലല്ലേ.
ഇവിടെ ആനകള്‍ തടി വലിക്കാനും, നല്ല ഒഴുക്കുള്ള ആഴമില്ലാത്ത നദികള്‍ മുറിച്ചുകടക്കുന്നതിനും ഉപയോഗിക്കുന്നു.
പിന്നെ വേറൊരു കാര്യത്തിനുകൂടി ഉപയോഗിക്കാറുണ്ട്.. എന്തന്നല്ലേ..
ഇവിടെ ഒന്നു നോക്കൂ..
http://krish9.blogspot.com/2006/09/blog-post_21.html#links
സോന :) നന്ദി.
വേണു :) നന്ദി. ശരണമയ്യപ്പാ..
(ഓ.ടോ:- ഇന്ന് എന്റെ മകള്‍ രേഷ്മയുടെ പിറന്നാള്‍ ആണ്. പത്താം ക്ലാസ്സ്കാരി. പരീക്ഷ അടുത്തുവരുന്നതുകൊണ്ട് ലേശം തിരക്കിലാണ് - പുസ്തകത്തിനത്ത് )
കൃഷ് | krish
രേഷ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍.
qw_er_ty
കൃഷ്,
പോസ്റ്റുകളൊക്കെ ശ്രദ്ധിക്കാറുണ്ട്.
മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍.
സൂ :)
sandoz :)
ആശംസകള്‍ക്ക് നന്ദി.
കൃഷ് | krish
കേരളത്തിലെ മല”യാലി”കള്‍ക്കില്ലാത്ത ഭക്തിയും ആചാര നിഷ് ടയുമാണല്ലോ ഇറ്റാനഗര്‍ നിവാസികള്‍ക്ക്! നല്ല കാര്യം. അവിടുത്തെ സമാധാനം കളയാന്‍ അവസരം നോക്കി വെടി പൊട്ടിക്കാന്‍, കുഴിത്തിരുമ്പുണ്ടാക്കാന് സക്കറിയ എന്ന സാറിനെ വേണേല്‍ അങ്ങോട്ടു വിടാം ...വേണോ..?
ആഘോഷങ്ങള്‍ മാത്രമേയുള്ളൂ ? നാട്ടിലെപ്പോലെ പിരിവൊന്നുമില്ലേ ?
qw_er_ty
എന്റ്റെ മെന്ന്നേ ,
വേലകളില്‍ ( പൂരങ്ങളില്‍) , പിരിവിനെക്കുറിച്ചു മാത്രമെ ചോദിക്കാനുള്ളൂ?
എനിക്കു ചോദിക്കാന്‍ എന്തൊക്കെയിരിക്കുന്നു :)
QW_ER_TY
കൃഷ്,
അതിമനോഹരമായിരിക്കുന്നു ചിത്രങ്ങള്‍..വളരെ നന്നായി
മകളുടെ പിറന്നാളാണല്ലേ...
എല്ലാ ആശംസകളും
നന്ദു കാവാലം: നന്ദി. മരുന്നിന് "കൊച്ചു സക്കറിയ"മാര്‍ ഇവിടെയും ഉണ്ട്. അതുകൊണ്ട് ഒറിജിനല്‍ സക്കറിയയെ ഇവിടേക്ക് അയക്കേണ്ട.
കുട്ടന്മേനോന്: നന്ദി. പിരിവൊക്കെയുണ്ട്. പക്ഷേ നാട്ടിലെപ്പോലെ ബക്കറ്റ് പിരിവല്ലെന്നു മാത്രം.
തറവാടി: നന്ദി.
സിയ: നന്ദി.
കൃഷ് | krish
Post a Comment