Thursday, September 13, 2007

ഓണം 2007 - കലാവിരുന്ന് (ഭാഗം-3)

ഓണം 2007 - കലാവിരുന്ന് (ഭാഗം-3)
(ഒന്നാം ഭാഗം, രണ്ടാം ഭാഗം)


കേരള കലാ സാംസ്കാരിക വേദിയുടെ 2007-ലെ ഓണം കലാവിരുന്ന് ഒരു ഇടവേളക്കു ശേഷം തുടരുന്നു.. കൂടുതല്‍ ചിത്രങ്ങളുമായി...

“പേരു കേട്ട തറവാടി, പോക്കിരിക്കു തെമ്മാടി, മണ്ണിലെ ... സോമകന്യകേ..”
ഹലോ-യിലെ വരികളുമായി ഒരു സിനിമാറ്റിക്ക് ഡാന്‍സ്.

ഡിങ്ക് ഡാങ്കാ.. ഡിങ്ക് ഡാങ്കാ.. (ലാലേട്ടന്‍ സ്റ്റൈലില്‍)
ഒരു ജെ.സി.ബി. കിട്ടിയിരുന്നെങ്കില്‍‌ല്‍‌ല്‍...... ഒന്നു പുറം ചൊറിയാമായിരുന്നൂ‍ൂ‍ൂ‍ൂ.....”

ജയനേയും, മമ്മൂട്ടിയേയും, പ്രേംനസീറിനേയും, അച്ചുമാമനേയും മറ്റും അനുകരിച്ച് കൊണ്ട് കുഞ്ഞ്പുലി.

ആ മുകളില്‍ അവതരിപ്പിച്ച ആള്‍ തന്നെ ഇവിടെയും. ഒരു പ്രണയഗാനവുമായി ‘യുവ’നായികയോടൊത്ത്..

(ഈ ‘യുവ’താരം തന്നെയാണ് ഓട്ടംതുള്ളലും അവതരിപ്പിച്ചത്)

...

ഓണത്തിനിടക്ക് എന്തരേ പുട്ടുകച്ചവടം എന്നൊന്നും പറഞ്ഞേക്കല്ലേ.

ദാ... ഞമ്മണ്ടെ ഒരു കളി. കോല്‍ക്കളി. മാപ്പിളപ്പാട്ടിന്റെ വരികള്‍ക്കൊത്ത്..
നിന്ന് കാല്‍കഴക്കുന്നു, ഇനി ച്ചിരി ഇരുന്ന് കോലടിക്കാം.

ഇനി ച്ചിരി കളി.. ദാ.. ങ്ങനെ തന്നേന്ന്..
കോലടി മുറുകട്ടെ.
(ഓണം കഴിഞ്ഞ് റംസാന്‍ വരികയല്ലേ, റമദാന്‍ ആശംസകളും)

“വാസ്കോഡ ഗാമാ...” എന്ന ഗാനവുമായി ഒരു സിനിമാറ്റിക്ക് ഡാന്‍സ്.
അലക്കിപ്പൊളീഷ്ടാ..

..

ഇനി അടുത്തത് ഒരു സൂപ്പര്‍ ചിത്രമാണ്. ഓ.. എന്തൊരു ഫോട്ടോഗ്രാഫി വൈദഗ്ദ്യം എന്നൊന്നും പറഞ്ഞേക്കല്ലേ. ഇത് എങ്ങനെ പതിഞ്ഞുവെന്ന് എനിക്കു പോലും പിടിയില്ല.
:
:

ആകെ ഒരു പുകമയം. മുകളില്‍ കളിച്ചുകൊണ്ടിരുന്നവരെല്ലാം പുകയായി അപ്രത്യക്ഷമായതാണോ. ആ... അവിടെ നോക്കിയിട്ടൊന്നും കാണുന്നില്ല..

(ഇനി അടുത്ത വര്‍ഷം കാണുമായിരിക്കും)

കൃഷ്.

5 comments:

krish | കൃഷ് said...

ഓണം 2007 കലാവിരുന്ന്, ഒന്നും രണ്ടും ഭാഗത്തിനുശേഷം അവസാന ഭാഗം ദൃശ്യങ്ങള്‍.

ശ്രീ said...

അവസാന ഭാഗവും നന്നായി.
ഹൊ! ന്നാലും ലോ, ലാ ലാസ്റ്റ് പടം. യെങ്ങനെ ഒപ്പിച്ചു? (ഹിഹി)
;)

krish | കൃഷ് said...

ശ്രീ: നന്ദി. അവസാന പടം ഒപ്പിച്ചതല്ല. അത് എങിനെയാ കിട്ടിയതെന്ന് ഇപ്പഴും ഒരു പിടിയുമില്ല.

കുട്ടിച്ചാത്തന്‍ said...

ആ കുഞ്ഞ് പുലി മിടുക്കന്‍ തന്നെ കണ്ണേറ് കൊള്ളണ്ട.

ചാത്തനേറ്: ഓണമൊക്കെയല്ലേ അവസാന പടമെടുക്കാന്‍ നേരം ക്യാമറേം ഒന്ന് ‘മിനുങ്ങിക്കാണും’

krish | കൃഷ് said...

ചാത്താ: സത്യമായിട്ടും ക്യാമറ ‘മിനുങ്ങിയിട്ടില്ലാട്ടോ’.