ദുര്‍ഗ്ഗാപൂജ, നവരാത്രി,വിജയദശമി ആഘോഷങ്ങള്‍.
ദുര്‍ഗ്ഗാപൂജ, നവരാത്രി,വിജയദശമി ആഘോഷങ്ങള്‍.
ദുര്‍ഗ്ഗാപൂജ, നവരാത്രി, വിജയദശമി, ദസ്സറ ആഘോഷങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്തിപൂര്‍വ്വം കൊണ്ടാടുകയാണ്. ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി/വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവ പേരുകേട്ടതാണല്ലോ. ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ് ഈ ആഘോഷങ്ങളില്‍ പ്രാധാന്യം.
എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത് ദുര്‍ഗ്ഗാ പൂജയായിട്ടാണ് ആഘോഷിക്കുന്നത്.
വിവിധ സ്ഥലങ്ങളിലും കോളനികളും മറ്റും വിവിധ സംഘടനകള്‍ സുന്ദരമായ പന്തലുകള്‍ ഒരുക്കുന്നു. കൊല്‍ക്കത്ത, ഗുവാഗത്തി തുടങ്ങിയ നഗരങ്ങളില്‍ നൂറുകണക്കിനു കൂറ്റന്‍ പന്തലുകളും വ്യത്യസ്തമാര്‍ന്ന അലങ്കാരങ്ങളും ഒരുക്കുന്നു. ചില സംഘടനകള്‍ നഗരങ്ങളിലെ ഏറ്റവും സുന്ദരമായ പന്തലുകള്‍, മൂര്‍ത്തികള്‍, വൈദ്യുതാലങ്കാരങ്ങള്‍, എന്നിവക്ക് സമ്മാനങ്ങളും നല്‍കാറുണ്ട്. ഈ പന്തലുകളില്‍ ദുര്‍ഗ്ഗ, ഗണപതി, ലക്ഷ്മി, സരസ്വതി, കാര്‍ത്തികേയന്‍ എന്നിവരുടെ മൂര്‍ത്തികള്‍ സ്ഥാപിക്കുന്നു. ഷഷ്ടി ദിവസം രാത്രിയാണ് മൂര്‍ത്തി സ്ഥാപന. അതുകഴിഞ്ഞ് സപ്തമി തൊട്ട് പൂജയും ഭക്തജനങ്ങളുടെ വരവുമായി. മഹാസപ്തമി പൂജ, ദുര്‍ഗ്ഗാഷ്ടമി പൂജ (ചണ്ഡി പൂജ), നവമി പൂജ എന്നിവക്കാണ് പ്രാധാന്യം. വയസ്സറിയിക്കാത്ത പെണ്‍കുട്ടികളെ അണിയിച്ചൊരുക്കി 'കുമാരിപൂജ'യും ചെയ്യാറുണ്ട്.
സന്ധ്യാസമയത്ത് ആരതി മല്‍സരവും, മിക്ക പന്തലുകളിലും അതിനടുത്ത താല്‍ക്കാലിക സ്റ്റേജില്‍ കുട്ടികള്‍ക്കായി നൃത്ത/കലാപരിപാടികളും നടത്തുന്നു.
വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ മൂര്‍ത്തികള്‍ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.
ഈ വര്‍ഷം ഇവിടെ ഇരുപതിലേറെ ദുര്‍ഗാ പൂജ പന്തലുകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. മഹാസപ്തമി നാളിലും ദുര്‍ഗ്ഗാഷ്ടമി നാളിലും ഇവയില്‍ ചില പന്തലുകളില്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി. സന്ധ്യയായാല്‍ ട്രാഫിക്കിന്റെ തിരക്കും മറ്റും, പിന്നെരാത്രിയില്‍ ചെറുതായി തണുപ്പും തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട്, പൂജയും പ്രസാദവിതരണം ഇല്ലാത്ത, താരതമ്യേന തിരക്കു കുറഞ്ഞ സമയങ്ങളിലാണ് പോയത്.
ഇറ്റാനഗറിലെ വിവിധ പൂജ പന്തല്‍ ദൃശ്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി പങ്കുവെക്കുന്നു:ഹനുമാന്‍ മന്ദിര്‍ പൂജാ പന്തല്‍, ഗംഗാ മാര്‍ക്കറ്റ്.
സീറോ പൊയന്റ് പൂജാ പന്തല്‍ കവാടം.
പൂജക്ക് മുമ്പായി ഭക്തജനങ്ങള്‍ സ്ഥാനം പിടിക്കുന്നു. സീറോ പോയന്റ് പൂജാ പന്തലില്‍ നിന്നും.
സി-സെക്ടര്‍ ശിവ് മന്ദിര്‍ പൂജാ പന്തല്‍ - പുറം കാഴ്ച.
സി-സെക്ടര്‍ ശിവ് മന്ദിര്‍ പൂജാ പന്തലില്‍ നിന്നും.
വലിയ ഡോളക്കുമായി വാദ്യക്കാര്‍ തയ്യാറാവുന്നു.
പി-സെക്ടര്‍ പൂജാ പന്തല്‍ കവാടം.പി-സെക്ടര്‍ കോളനി മന്ദിര്‍.
മാ ദുര്‍ഗ്ഗാ.
( മുകളിലെ ഈ ചിത്രം Flickr Explore Interesting #242 (6-10-2008) ആയി തിരഞ്ഞെടുത്തു. )മഹിഷാസുര മര്‍ദ്ദിനി.
നീതി വിഹാര്‍ പൂജാ പന്തല്‍ കവാടം.
യാ ദേവി സര്‍വ്വഭൂതേഷു,
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ
നമസ്തസ്യേ നമോ നമഃ
(നീതി വിഹാര്‍ പൂജാ പന്തലിലെ ഉച്ചപൂജ)ശ്രീ ദുര്‍ഗ്ഗ പ്രതിഷ്ഠാ. (ദുര്‍ഗ്ഗാ മന്ദിര്‍, നീതി വിഹാര്‍)
ആകാശ്‌ദീപ് കോമ്പ്ലക്സിലെ പന്തല്‍ കാഴ്ച. (ഇഷ്ടപ്പെട്ട ഒരു പന്തല്‍ക്കാഴ്ച.)
തിന്മയുടെ മേല്‍ നന്മയുടെ വിജയം. വിജയദശമി.
(കുറച്ചുകൂടി പന്തല്‍ ദൃശ്യങ്ങളുമായി ഉടന്‍ എത്തുന്നതാണ്.)
17 comments:
കുറച്ച് ദുര്‍ഗ്ഗാപൂജാ പന്തല്‍ ദൃശ്യങ്ങള്‍.
തിന്മയുടെ മേല്‍ നന്മയുടെ വിജയം കുറിക്കുന്ന, വിദ്യയുടെ ആദ്യാക്ഷരം കുറിക്കുന്ന ഈ ആഘോഷവേളയില്‍ എല്ലാവര്‍ക്കും ആശംസകള്‍.
Pooja aashamsakal.... :)
നവരാത്രി ആശംസകള്‍!
ഹഹഹ!!!
പ്രിയ ക്രിഷേ..,
നന്മയുടെ മുകളില്‍ തിന്മ നേടിയ
വിജയം എന്നായിരിക്കും ചരിത്രപരമായി ശരിയാകുക.
വിജയ ദശമിയും,ദുര്‍ഗ്ഗാപൂജയും,വിദ്യാരംഭവും
അന്നേദിവസത്തെ ബുദ്ധജയന്തി ആഘോഷത്തെ ഹൈന്ദവവല്‍ക്കരിക്കുന്നതിനായി പുതിയ കഥകളുണ്ടാക്കി പ്രചരിപ്പിച്ചതിന്റെ ഫലങ്ങളാണ്.
:)
നന്നായി, സന്ദര്‍ഭോചിതം.
പൂജാ, നവരാത്രി ആശംസകള്‍!
നവരാത്രി ആഘോഷം അസ്സലായി.നന്ദി കൃഷ് ജീ
മഹാനവമി ആശംസകള്‍...!
കൃഷ് നല്ല ചിത്രങ്ങല്‍ നല്ല പോസ്റ്റ്!
പന്തലുകളും അഘോഷങ്ങളൂം, ഇവിടവും സമൃദ്ധം.
ഇവിടെ ഒരു തരം മത്സരമാണു് ഓരോ സ്ഥലങ്ങളിലേയും ഒരുക്കങ്ങളില്‍ നിന്ന് കാണാനാകുന്നത്.
മഹാനവമി ആശംസകള്‍.!
മഹാ നവമി ആശംസകള്‍..പടങ്ങള്‍ കലക്കീ
അവിടുത്തെ ആഘോഷങ്ങള്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
വിജയദശമി ആശംസകള്‍...!
നല്ല ചിത്രങ്ങള്‍...
ഇഷ്ടപ്പെട്ടു..
മഹാനവമി ആശംസകള്‍ കൃഷ്.
പോസ്റ്റും ചിത്രങ്ങളും കലക്കി.
ബാക്കിക്കൂടെ പോരട്ടെ !
വിജയദശമി ആശംസകൾ..
ഇറ്റാനഗർ നവരാത്രി ആഘോഷങ്ങൾ പങ്കുവെച്ചതിന് നന്ദി
ചേട്ടാ,
നവരാത്രി ആശംസകൾ.
കാഴ്ചകളെല്ലാം വളരെ വളരെ ഇഷ്ടപ്പെട്ടു. :)
നവരാത്രി ആശംസകള്‍ കൃഷ്, കൊള്ളാം എല്ലാം നല്ല ഭംഗിയുള്ള പന്തലുകള്‍.
പന്തലുകാഴ്ചയും, വിവരണവും കലക്കി........അടുത്തതും പോന്നോട്ടെ........ബംഗാളികളാണു ദുര്‍ഗപൂജക്കും അലങ്കാരത്തിനും മുന്നില്‍ എന്നാണെന്റെ അനുഭവം.
ദുര്‍ഗ്ഗാ പൂജാ പന്തലുകള്‍ കാണാന്‍ വന്ന,
സതീര്‍ത്ഥ്യന്‍,
ശ്രീ,
സുമേഷ്,
പ്രിയ,
മാണിക്യം,
വേണു,
കാന്താരിക്കുട്ടി,
ആദര്‍ശ്,
സ്മിതാ ആദര്‍ശ്,
ഗോപന്‍,
പൊറാടത്ത്,
പൊങ്ങുമ്മൂടന്‍,
മഴത്തുള്ളി,
കുറുമാന്‍.. എല്ലാവര്‍ക്കും നന്ദി.ആശംസകള്‍.
ചിത്രകാരന്‍, വന്നതിനു നന്ദി. കോടിക്കണക്കിനു ഭാരതീയര്‍ ഇത് ‘തിന്മയുടെ മേല്‍ നന്മയുടെ വിജയ’മായിട്ടാണ് വിശ്വസിക്കുന്നത്. താങ്കള്‍ മറിച്ച് വിശ്വസിക്കുന്നത് താങ്കളുടെ ഇഷ്ടം. അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ.
Post a Comment