ഉല്‍സവം എഴുന്നെള്ളത്ത് - ചിത്രങ്ങള്‍.
ഉല്‍സവം എഴുന്നെള്ളത്ത് - ചിത്രങ്ങള്‍.
ഈ വര്‍ഷത്തെ ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍.
എല്ലാ വര്‍ഷവും വിഷു കഴിഞ്ഞ് പതിനഞ്ചാം നാള് ആണ് ഇവിടത്തെ വേല ഉത്സവം.
മേടം 1നു വിഷുനാള്‍ രാവിലെ ചുമതലപ്പെട്ട ദേശപ്പണിക്കര്‍ ദേവീക്ഷേത്രസന്നിധിയില്‍ ആ വര്‍ഷത്തെ ഓല വായിക്കുന്നത് കേള്‍ക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടുന്നു. പനയോലയില്‍ എഴുതി തയ്യാറാക്കിയ ദേശത്തിന്റെയും ദേശക്കാരുടേയും ആ വര്‍ഷത്തെ പൊതുവായ വിഷുഫലം ദേശവാസികളെ വായിച്ചുകേള്‍പ്പിക്കുന്നു. ദേശത്തിന്റെ പൊതുവായ വര്‍ഷഫലവും ഓരോ നാളിന്റെയും വിഷുഫലവും കേള്‍ക്കാന്‍ കൂടിയ ജനങ്ങള്‍ ജ്യോല്സ്യര്ക്ക് വിഷുക്കൈനീട്ടവും നല്കുന്നു.


വിഷു തൊട്ട് പതിനാലാം നാള് വരെ സന്ധ്യയാകുന്നതോടെ ആ പ്രദേശത്തെ കുട്ടികള്‍ ദേവീപ്രീതിക്കായി തെങ്ങോലകൊണ്ടുള്ള പന്തങ്ങളുമായി ക്ഷേത്രത്തെ വലം വെച്ച് വണങ്ങുന്നു. കൈകുഞ്ഞുങ്ങളെ അമ്മമാര്‍ എടുത്ത് ചെറിയ കമ്പില്‍ തുണിചുറ്റി എണ്ണമുക്കിയ എണ്ണപന്തം കൊണ്ട് ക്ഷേത്രപ്രദക്ഷിണം വെയ്ക്കുന്നു. ഇരുട്ടാവുന്നതോടുകൂടി ചെറുതും വലുതുമായ തീപന്തങ്ങളുടെ വരവായി. അവസാനം, ആര്‍പ്പുവിളികളും ആരവത്തോടും കൂടി പത്തിരുപതു പേര് ഒരുമിച്ച് ചുമന്നുകൊണ്ടുവരുന്ന കൂറ്റന്‍ ഓലപന്തം ക്ഷേത്രപ്രദക്ഷിണം വെച്ച് മുമ്പിലുള്ള അഗ്നികുണ്ടത്തില് നിക്ഷേപിക്കുന്നതോടെ അന്നത്തെ പന്തക്കാഴ്ച അവസാനിക്കുകയായി. ഇതിനു ശേഷമാണ് കണ്യാര്‍കളി തുടങ്ങുക.



താളമേളങ്ങള്‍ക്കൊപ്പം ആലവട്ടവും വെഞ്ചാമരവും വീശുമ്പോള്‍ ജനം ആഹ്ലാദത്തില്‍ ആറാടുമ്പോള്‍ കരിവീരന്മാര് അത് ആസ്വദിച്ചുകൊണ്ട് ചെവിയാട്ടുകയല്ലേ എന്നു തോന്നും.
മദ്ദളം, തിമില, ഇടക്ക, കൊമ്പ്, ഇലത്താളം എന്നിവ ചേര്‍ന്ന പഞ്ചവാദ്യ താളലയങ്ങള്‍ ആസ്വദിക്കാത്ത മലയാളിയുണ്ടോ.
പേരെടുത്ത പഞ്ചവാദ്യ കലാകാരന്മാര് കൊട്ടിതിമര്ക്കുമ്പോള് അതു ശ്രവിക്കുന്ന ആരും ആവേശത്താല്‍ താളത്തിനൊത്ത് കൈ വീശിപ്പോകും.

ഗജവീരന്റെ തൊട്ടടുത്തുനിന്നുള്ള ഒരു പാര്‍ശ്വവീക്ഷണം.
ദേവിയുടെ തിടമ്പേറ്റി നില്ക്കുന്ന ഗജവീരന്. ഇവന് ആള് അല്പം കുറുമ്പനാ. ഉത്സവ എഴുന്നെള്ളത്തിനു തൊട്ടുമുന്‍പുള്ള ഇവന്റെ നീരാട്ട് ഇവിടെ കാണാം.
കണ്ടോ അവന്റെ ഒരു നോട്ടം.
എഴുന്നെള്ളത്ത് വി.കെ.നഗര്‍, കസബമുക്ക്, വഴി സ്വര്‍ഗ്ഗനാഥക്ഷേത്രം ആല്‍ത്തറയില്‍, അഴകേറും അഞ്ചു ഗജകേസരികളും അണിനിരന്നപ്പോള്‍.



ഗജവീരന്റെ തൊട്ടടുത്തുനിന്നുള്ള ഒരു പാര്‍ശ്വവീക്ഷണം.



ഉത്സവക്കാഴ്ചകളുടെ ദൃശ്യവിരുന്ന് തുടരും.
19 comments:
ഈ വര്‍ഷത്തെ ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തില്‍ നിന്നുള്ള ചില ദൃശ്യങ്ങള്‍.
കൃഷിനെപോലൊരു ഫോട്ടോഗ്രാഫറുടെ ഫോട്ടോകളായി തോന്നുന്നില്ല. :)
പാവം ആനകള്‍!!!
ഫോട്ടോകള്‍ ഇഷ്ടമായി.
ഇപ്പോള്‍ കഴിഞ്ഞത് വിഷുവാണോ ഓണമാണോ ന്നൊരു ഡവുട്ട്....എനിക്ക് ആ ആന നീരാട്ട് നല്ല ഇഷ്ടമായീ
നല്ല ചിത്രങ്ങൾ
കൊള്ളാം കൃഷ് മാഷേ. ആനകളും ആഘോഷങ്ങളുമെല്ലാം അടിപൊളി.
ചിത്രങ്ങളും വിവരണവും കേമം..
ചെണ്ടയും ആനയും.... ശ്ശൊ എന്നെയങ്ങ് കൊല്ല്
ഉത്സവങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്...ഈ ഉത്സവച്ചിത്രങ്ങള് വളരെ ഇഷ്ടമായി...
കൃഷ് വളരെ നല്ല പോസ്റ്റ്
ചിത്രങ്ങള്‍ മനോഹരം ആണ്.
ഗജവീരന്റെ നീരാട്ടും കൊള്ളാം
നാട്ടില്‍ പോകാന്‍ തോന്നുന്നു
കൃഷ്,
ഈ ഉത്സവത്തെ കുറിച്ചറിയുന്നത് ആദ്യമാണ്..
കണ്യാര്‍ക്കളി കേട്ടിട്ടുണ്ട്.. പടങ്ങളെല്ലാം തകര്‍പ്പന്‍ !
ഒരു ഉത്സവം നേരിട്ടു കണ്ട പ്രതീതി ..
അഭിനന്ദനങ്ങള്‍ !
നാര്ദ്നാഹ്ക് ഹ്സെമൂസ്: നന്ദി. ശ്രദ്ധിക്കാം.
അനില്‍ : നന്ദി.
അനൂപ് :നന്ദി.
കാന്താരിക്കുട്ടി : നന്ദി. സംശയമൊന്നും വേണ്ടാ. പോസ്റ്റാന്‍ വൈകിയതാ.
നരിക്കുന്നന്‍: നന്ദി.
മഴത്തുള്ളി: നന്ദി.
വേണു :നന്ദി.
പ്രിയ ഉണ്ണികൃഷ്ണന്: നന്ദി. (പിന്നെ പറഞ്ഞത് കണവന്റെടുത്ത് പറഞ്ഞാമതി.)
ശിവ : നന്ദി.
മാണിക്യം : നന്ദി.
ഗോപന് : നന്ദി.
വിഷു കഴിഞ്ഞിട്ടു കുറച്ചുകാലമായില്ലേ? പടം പിടിച്ചിട്ടു് ഞങ്ങളെ കാണിക്കാതെ പെട്ടിയില്‍ പൂട്ടി വച്ചിരിക്കയായിരുന്നോ?
നല്ല ചിത്രങ്ങളും വിവരണവും.
ദേശപ്പണിക്കരെക്കുറിച്ചൂം, കണ്യാര്കളിയെക്കുറിച്ചുമൊക്കെ കൂടുതല്‍ അറിയണമെന്ന് ആഗ്രഹം തോന്നുന്നു.
വേലയും കണ്ടു വിളക്കും കണ്ടു..... :)
നന്ദീട്ടോ...
എഴുത്ത്കാരി: നന്ദി.
ഫ്രീബേഡ്: നന്ദി.
നിരക്ഷരന്: നന്ദി.
ക്രിഷ് ചേട്ടാ, ക്രിസ്ത്യന്‍ ബാക്ഗ്രൌണ്ട് ആണ് എന്റേതെങ്കിലും നാടു വിടുന്നതിനു മുമ്പ് സ്ഥിരം കൂട്ടുകാരുടെ കൂടെ ഉത്സവത്തിനു പോകുമായിരുന്നു, കുഞ്ഞുന്നാളില്‍ അയല്‍ക്കാരായ സുഹൃത്തിന്റെ അമ്മ കൊണ്ടുപോകുമായിരുന്നു, അധികം പ്രായമാവുന്നതിനു മുമ്പ് ആ അമ്മ മരിച്ചുപോയി, പിന്നെ ആ അയല്‍ക്കാരായ കൂട്ടുകാരുടെ കൂടെ , ഉത്സവ ചിത്രങ്ങള്‍ കാണുമ്പോ ആ മരിച്ചുപോയ അമ്മയും ബാല്യകാലവും ആണ് ഓര്‍മ്മയില്‍ വരുന്നത് ഈ ഫോട്ടോകള്‍ക്ക് നന്ദി
ഓടോ: രണ്ടാമത്തെ കമന്റിട്ട ആളിന്റെ പേര് വായിക്കാന്‍ മെനക്കടണ്ട അത് സുമേഷ് അല്ലേ സുമേഷ് ചന്ദ്രന്!തിരിച്ചു വായിക്കൂ
കൃഷ്,
മറ്റു ക്ഷേത്രങ്ങളില്‍ പതിവില്ലാത്ത ചില ആചാരങ്ങളാണല്ലോ ഇവിടെ.വിവരണവും ചിത്രങ്ങളും നന്നായി.
സാജന്: നന്ദി.
(ഓ.ടോ: ‘തലതിരിഞ്ഞ’ സുമേഷിന്റെ പേര് നേരത്തെ അറിയാം)
മുസാഫിര്‍: നന്ദി.
ഇതിന്റെ കുറച്ച് ബാക്കി ചിത്രങ്ങള്‍ നാളെ പോസ്റ്റ് ചെയ്യാം.
Post a Comment