ഓണാഘോഷചിത്രങ്ങള്‍-2008.
ഓണാഘോഷചിത്രങ്ങള്‍-2008.
ഓണം കഴിഞ്ഞ് ഒരു മാസമാകാറായെങ്കിലും ഇവിടുത്തെ കലാസംസ്കാരിക വേദിയുടെ 14-ാം വാര്‍ഷികവും ഓണാഘോഷത്തോടനുബന്ധിച്ചുള്ള കലാപരിപാടികളും മിനിഞ്ഞാന്നാണ് (4-10-2008) നടത്തിയത്. കുട്ടികളുടെ പരീക്ഷ, മറ്റു സാങ്കേതികകാരണങ്ങള്‍ എന്നിവ കൊണ്ടു രണ്ടുപ്രാവശ്യം തിയ്യതി മാറ്റി നിശ്ചയിക്കുകയായിരുന്നു. അല്ലെങ്കിലും കേരളത്തിനുപുറത്തുള്ള പ്രവാസി മലയാളികളുടെ ഓണാഘോഷപരിപാടികള്‍ ദീപാവലി, ക്രിസ്തുമസ് വരെ നീണ്ടാലും അത്ഭുതപ്പെടാനില്ല.
ഇവിടെയാണെങ്കില്‍ ദുര്‍ഗ്ഗാപൂജയുടെ ആഘോഷങ്ങള്‍ തുടങ്ങികഴിഞ്ഞു. പല സ്ഥലങ്ങളിലും വലിയ പൂജപന്തലുകളും അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. അതിനിടക്കാണ് 'ഓണത്തിനിടക്ക് പുട്ട് കച്ചവടം' എന്ന് പറഞ്ഞപോലെ, 'ദുര്‍ഗ്ഗാപൂജക്കിടക്ക് ഒരു ഓണാഘോഷം'.
എന്തായാലും നമ്മുടെ സ്വന്തം ഓണാഘോഷമല്ലേ. ഒന്നു ചുറ്റിവരാം.
ദേ, പകുതി പുലിയായി. ഹാളിന്റെ പുറകില്‍ മറ്റുള്ളവര്‍ കാണാതെ പുലിയൊരുക്കത്തിലാ.യെവന്‍ ഇപ്പൊ ഒരു പുലി തന്ന്യാ..
ദേ, ഇവിടെ മാവേലിയും പാതാളത്തില്‍ നിന്നും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
നമസ്കാരം പ്രജകളേ... നോം തന്നെയാണ് പണ്ട് കേരളത്തിന്റെ രാജാവായി ഭരിച്ചിരുന്നത്. അപ്പഴല്ലേ, കേന്ദ്രത്തില്‍നിന്നും ആളെ വരുത്തി നമ്മെ ചവിട്ടിതാഴ്ത്തിയത്.ആരാ ഇവിടെ കേന്ദ്രത്തിനെ കുറ്റം പറയുന്നത്. നോം ആണ് ഇപ്പോള്‍ ഈ ഇന്ത്യാമഹാരാജ്യം ഭരിക്കുന്ന ചക്രവര്‍ത്തി മനമോഹനസിംഹന്‍. യൂ നോ, സിംഗ് ഈസ് കിംഗ്. അമേരിക്ക, ഫ്രാന്‍സ് പര്യടനം കഴിഞ്ഞ് നമ്മള്‍ എത്തിയതേ ഉള്ളൂ. കരാറില്‍ ഒപ്പിടാന്‍ ചെന്നപ്പോ ബുഷണ്ണന്‍ പറയ്യാ കരാറിന്റെ 'ബുക്കും പേപ്പറും' ശരിയായിട്ടില്ലെന്ന്. അതിനൊക്കെ നമ്മളെകണ്ടു പഠിക്കണം. എന്നാല്‍ പിന്നെ ഈ തക്കത്തിന് ഇവിടത്തെ ഓണം കൂടിയിട്ട് വരാം എന്നുകരുതി വന്നതാ.
അതിഥിയെ വരവേല്‍ക്കാന്‍ താലങ്ങള്‍ തയ്യാര്‍.
ഈശ്വരപ്രാര്‍ത്ഥന.
കൈസേ ഭായ്, ടീക്-ടാക്ക് ഹൈ?
സബ്കോ ഓണം കി മുബാരക്ക് ഹോ.
വി.വി.ഐ.പി. വന്നില്ലാന്നുള്ള പരിഭവമൊക്കെ മാറിയല്ലോ. ഭായിയോ ഔര്‍ ഭഹനോം.....
കിട്ടിയ ചാന്‍സിനു ആണവത്തെക്കുറിച്ച് ഒരു പ്രസംഗം തന്നെ കാച്ചിക്കളഞ്ഞു വിദ്വാന്‍.അപ്പൊ ഇതാണല്ലേ അപ്പൂപ്പന്‍താടി സിംഹം. ഫാനിട്ടാല്‍ പറന്നുപോകുമോ??
വെള്ളത്താടി വെച്ച അപ്പൂപ്പന്‍ ചേട്ടന്‍ ഒന്നു നിറുത്തിയെങ്കില്‍ ഞങ്ങള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാമായിരുന്നു.
പ്രസംഗം കേട്ട്, ഒരുങ്ങിയിരിക്കുന്ന കൊച്ചുകലാകാരികള്‍ക്കും ബോറായെന്നു ചുരുക്കം.
രംഗപൂജ.
വാണീശ്വരി ദേവി വാഗീശ്വരീ
സുഗമസംഗീതം തീര്‍ക്കും സുമഹാസിനി..തിരുവാതിര.
യാമി യാമി ഭൈമീ...
മോഹിനിയാട്ടം.കേരളത്തിന്റെ തനതായ നൃത്തരൂപം.
സിനിമാറ്റിക്ക് ഡാന്‍സ്.
ആഹാ, പുലി വന്നല്ലോ.ദേ, മറ്റേ പുലിയും എത്തി. അപ്പോ ഇനി തിമര്‍ക്കാം ല്ലേ..
(ഒരു ചെറിയ ഇന്റര്‍വെല്‍. തിമര്‍ക്കലിന്റെ ബാക്കി അടുത്ത പോസ്റ്റില്)
21 comments:
ഓണാഘോഷം നന്നായി...
ചാത്തനേറ്: ഇന്ത്യേടെ അങ്ങേ അറ്റത്തെത്തണ്ടേ... പാവം മഹു കുടവയറും വച്ച് എത്തിപ്പെടാന്‍ പാടാവും..
ചാണക്യന്‍ : നന്ദി.
കുട്ടിച്ചാത്താ: നന്ദി.മഹുവിന്റെ കുടവയര്‍. ഹഹ.. അതിഷ്ടപ്പെട്ടു.
സ്റ്റേജില്‍ ആണെങ്കിലും ഓണാഘോഷം നന്നായി.
:)
ഹോ.. മാഷിനെ അങ്ങനെ പുലിരൂപത്തിലും കാണാന്‍ കഴിഞ്ഞു. യെവന്‍ പുലി തന്നെ. പുലിയെ രാവിലെയും വൈകിട്ടും 4-5 മണിക്കൂര്‍ ഓടിച്ചാല്‍ ആ കുടവയര്‍ ചാടുന്നത് കുറഞ്ഞേനെ :) ഹി ഹി..
പിന്നെ ഓണാഘോഷചിത്രങ്ങളെല്ലാം വളരെ നന്നായിരിക്കുന്നു. മന്മോഹന്‍സിംഗ് അടിപൊളി.
കലക്കീട്ടുണ്ടല്ലോ മാഷേ! ഓണാഘോഷം അടിപൊളി.
മഴത്തുള്ളീ, ഗണ്‍ഫ്യൂഷണ്‍ ഉണ്ടാക്കാതെ. ഇതു പുലി വേറെ.
പിന്നെ, അച്ചായന്‍ ഇപ്പഴും ഓടുന്നുണ്ടല്ലോ. എന്ത്? ഓടിക്കുന്നുണ്ടന്നോ?
:)
മൊത്തം പുലിവര്‍ഗ്ഗത്തിനു മാനക്കേടുണ്ടാക്കാതെ ആ ‘ഗ്യാസുള്ള’ പുലിയെ അവിടെനിന്നും മാറ്റുകയോ മറ്റൊരു ആംഗിളില്‍ ക്ലിക്കിയ സ്നാപ് ഉപയോഗിയ്ക്കുകയോ വേണമെന്നുള്ള ഓള്‍ ബൂലോകപുലീസ് അസ്സോസിയേഷന്‍ സെക്രട്ടറി ശ്രീ (ആ ശ്രീയല്ല) ‘ഹഹഹ പുലിക്കാട്ടിലിന്റെ ഗത്ത് ഞനങ്ങോട്ട് ഫോര്‍വേഡുന്നു...
(ഓണാഘോഷം കലക്കി ട്ടോ)
:)
കലക്കിട്ടോ ഭായ്,
ഇവിടെയും അടുത്തിടെ ഓണാഘോഷം നടന്നിരുന്നു. വെക്കേഷനു ആളുകല്‍ നാട്ടില്‍ പോയതു പ്രമാണിച്ചു, പിന്നെ റംസാനും.
ഹാഹാ മാവേലിയ്ക്ക് ഈ മീശയാണെന്‍റെ ശാപം എന്ന കവിത എഴുതാന്‍ തോന്നും പോലെ.
ചിത്രങ്ങളെല്ലാം ഗംഭീരം.
നല്ല ആഘോഷമായിരുന്നല്ലോ കൃഷേ അവിടെ.
ഒത്തിരി മലയാളികളവിടെ ഉണ്ടെന്ന് തോന്നുന്നു...
കലക്കന്‍!
കലക്കീ ട്ടാ
കലക്കന്‍
അടിപൊളി
കൃഷ്
ഓണം ഗംഭീരമായിന്നു മനസ്സിലായി
ഫോട്ടോ നന്നായി
അടികുറിപ്പും കേമം
ഉഗ്രന്‍ പോസ്റ്റ് വേഗം തന്നെ
ബാക്കിയും പോരട്ടെ !!
കൃഷ് ഭായി..
ഇറ്റാ നഗര്‍, ആദ്യ പടത്തിലെ പശ്ചാത്തലത്തില്‍ നിറയെ ഈറ്റകള്‍. അപ്പോള്‍ പേരിട്ടിരിക്കുന്നത് മലയാളി അല്ലെ, ഇറ്റാ നഗര്‍ എന്ന്.
ആ കുട്ടികളുടെ കണ്ണിലെക്കു നോക്കിയാല്‍, കത്തിവച്ച് കത്തിവച്ച് പ്രഭാഷകര്‍ കൊന്നു കൊലവിളിക്കുകയാണെന്ന് മനസ്സിലാക്കാം. ഈ ദൃശ്യങ്ങള്‍ എവിടെയും കാണാം.
ശിങ്കത്തിന്റെ വേഷത്തെ പുലിയാക്കിയല്ലൊ കൃഷെ..പാവം ശിങ്കം..!
ആഘോഷങ്ങള്‍ എന്നും നല്ലതാണ് അതിലൂടെ നല്ലൊരു കൂട്ടായ്മ ഉണ്ടാകട്ടെ, അവിടത്തെ എല്ലാ മലയാളികള്‍ക്കും എന്റെ ഓണാശംസകള്‍..!
ഗംഭീരം ഈ ഓണഘോഷം. ചിത്രങ്ങളും
അപ്പോ ഓണം അടിച്ചുപൊളിച്ചല്ലേ.
നല്ല ചിത്രങ്ങള്‍
ഇന്‍ഡ്യയിലെ മലയാളികള്‍ കേരളത്തില്‍ നിന്നും എത്ര ദൂരം അകന്ന് നില്‍ക്കുന്നുവോ അത്രയും കൂട്ടായ്മായും കൂടുതല്‍ ഉണ്ടാവും എന്നാണെനിക്ക് തോന്നിയിട്ടുള്ളത്.
പടങ്ങളും വിവരണവും നന്നായി.ആദ്യമായാണ് പുലിയെ സ്റ്റേജില്‍ കണ്ടത്.
ശ്രീ: നന്ദി.
മഴത്തുള്ളീ: നന്ദി
എഴുത്തുകാരി: നന്ദി.
(തലതിരിഞ്ഞ)സുമേഷ്: നന്ദി ഈ പുലിക്ക് 'ഹഹഹ പുലി'യുടെ അത്രേം ഗ്യാസില്ലാത്തതിനാല്‍ തല്‍ക്കാലം ഇതു കൊണ്ട് അഡ്ജസ്റ്റ് ചെയ്തോളാന്‍ ഗമ്പി വന്നിരുന്നു. അടുത്തപ്രാവശ്യം സുമേഷിനെപോലെയുള്ള ഒരു തൃശ്ശൂര്‍ പുലിയെ ഇറക്കാന്നുള്ള ഉറപ്പിന്മേല്‍.
അനില്‍: നന്ദി.
വേണു: നന്ദി. മീശയില്ലാത്ത മാവേലിയോ, സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല.
മലയാളികള്‍ ഇവിടെ നിറയെ ഉണ്ട്.
വാല്മീകി: നന്ദി.
പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി.
കാപ്പിലാന്‍: നന്ദി.
അനൂപ് : നന്ദി.
മാണിക്യം : നന്ദി.
കുഞ്ഞന്‍: നന്ദി.
(ചിത്രത്തില്‍ കാണുന്ന ഈറ്റകള്‍ അല്ലാ, ഇറ്റാനഗര്‍ എന്ന പേരിനു കാരണം. ഇറ്റാ എന്നാല്‍ ഇഷ്ടിക എന്നര്‍ത്ഥം. ഈ ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനുമുന്‍പ് ഇവിടം ചെറുതും വലുതുമായ മലകളുള്ള ഇടതൂര്‍ന്ന വനപ്രദേശം ആയിരുന്നു. കാട് വെട്ടിതെളിയിക്കുന്ന സമയത്ത് ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച പഴയ ചെറിയ കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തി. ഇങ്ങനെ കണ്ടെത്തിയ ഇറ്റാ ഫോര്‍ട്ടില്‍ നിന്നാണ് ഇറ്റാനഗര്‍ എന്ന പേര്‍ സ്വീകരിച്ചത്. പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപെട്ടതെന്നു കരുതുന്ന ഇത് പുരാവസ്തു വകുപ്പ് സംരക്ഷിച്ചുവരുന്നു.)
പ്രസംഗം നീളുമ്പോള്‍ കുട്ടികള്‍ക്കെന്നല്ലാ, മുതിര്‍ന്നവര്‍ക്കും അതു ഒരു കത്തിവെക്കലായിട്ടേ തോന്നൂ.
ഇത് മള്‍ട്ടിപര്‍പ്പസ് പുലിയാ. പുങ്കം എന്നും വിളിക്കാം (പുലി+സിങ്കം)
:)
നന്ദകുമാര്‍: നന്ദി.
പൈങ്ങോടന്‍: നന്ദി.
മുസാഫിര്‍: നന്ദി.
(ഓണാഘോഷദൃശ്യങ്ങള്‍ രണ്ടാം ഭാഗം
ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. )
ഇതിന്നാ മാഷേ കണ്ടത്.
ഒരു സംശയം.ഇതിലേതാ കൃഷ്..?? :)
Post a Comment