അത്തപ്പൂക്കളം.
അത്തപ്പൂക്കളം.
ഇന്ന് ചിങ്ങം ഒന്നാം തിയതി. മലയാള പുതുവര്‍ഷം. പൊന്നോണം വരവായി. പൊന്നോണത്തെ വരവേല്‍ക്കാനായി പൂക്കളമൊരുങ്ങി.
ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി കേരള കലാ സാംസ്കാരിക വേദി (ഇറ്റാനഗര്‍) സംഘടിപ്പിച്ച അത്തപ്പൂവിടല്‍ മല്‍സരത്തില്‍നിന്നും ചില ചിത്രങ്ങള്‍: തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച്ച വാങ്ങാന്‍
തിരുമുറ്റമണിഞ്ഞൊരുങ്ങി.. പൂവിളി പൂവിളി പൊന്നോണമായി,
നീ വരൂ നീ വരൂ പൊന്നോണതുമ്പീ..

പൂവേ പൊലി പൂവേ പൊലി..


തുമ്പയും തുളസിയും കുടമുല്ല പൂവും..

വാടിയ പൂവണിയില്‍ ഇത്തിരി പാല് ചുരത്താന്‍ വാ..


ഒരു പൂക്കാലം നീ തന്നു..
എല്ലാവര്ക്കും ഓണാശംസകളോടൊപ്പം
കൃഷ്.
13 comments:
ഇന്ന് ചിങ്ങം ഒന്നാം തിയതി. മലയാള പുതുവര്‍ഷം.
പൊന്നോണത്തെ വരവേല്‍ക്കാനായി പൂക്കളമൊരുങ്ങി.
അത്തപ്പൂവിടല്‍ മല്‍സരത്തില്‍നിന്നും ചില ചിത്രങ്ങള്‍
രണ്ടാമത്തെ പൂക്കളം ഉഗ്രന്‍ ! നല്ല കളര്‍ കൊമ്പിനേഷനും ഫിനിഷും !!
പൂക്കളങ്ങള്‍ കൊള്ളാമല്ലോ... നാട്ടിലല്ലാത്തതിനാല് ഒന്നും കാണാനാവില്ലാന്ന് കരുതി വിഷമിച്ചീരിക്കുകയായിരുന്നൂ...
:)
ഡെസ്ക്ടൊപ്പില്‍ ഇടാനായി ഞാന്‍ അടിച്ചുമാറ്റിയിട്ടുണ്ട്..:)
എന്നിട്ട് ഏതിനൊക്കെയാണ് സമ്മാനം? അതു പറഞ്ഞിട്ടില്ലല്ലൊ... അതോ റിസള്‍ട്ട് വന്നില്ലേ?
ഒരു സജഷനുണ്ട്, പൂക്കളങ്ങളൊന്നും പൂര്‍ണ്ണമായി ഫ്രയിമിനുള്ളില്‍ നിന്നിട്ടില്ലല്ലോ, അതെന്തുപറ്റി?
--
പണ്ട് ഇട്ട ഒരു പൂക്കളം നൊവള്ജിയ...ഒരു മത്സര പൂക്കളം.
ഞാന്‍ ചെന്ന് കേറുമ്പോള്‍ ഏത് സൈസില്‍ കളം വരക്കണം എന്ന കലക്കന്‍ ചര്‍ച്ച.വട്ടത്തില്‍ വേണോ....നീളത്തില്‍ വേണോ...വലിയ വട്ടം വേണോ..ചെറിയ വട്ടം വേണോ..അങ്ങനെ മുടിഞ്ഞ ചര്‍ച്ച.
എന്റെ ബുദ്ധി പ്രവര്‍ത്തിച്ചു.സാധാരണ പ്രവത്തിക്കാത്തതാണു.പക്ഷേ എന്റെ ഗതികേടിനു ആ സമയത്ത് പ്രവര്‍ത്തിച്ചു.
ഞാന്‍ പറഞ്ഞു.നമുക്ക് അഞ്ച് രൂപാ നോട്ടിന്റെ സ്റ്റൈയിലില്‍ പൂക്കളം തീര്‍ക്കാം.എല്ലാരും മുഖത്തോട് മുഖം നോക്കി.ചിലര്‍ക്ക് അങ്ങോട് ബോധിച്ചില്ല.പെണ്പിള്ളേര്ക്ക് പ്രത്യേകിച്ച്.ഞാന്‍ വിടുവോ.അവരെ വെറൈയിറ്റി ആയിട്ട് കാര്യങ്ങള്‍ ചെയ്യുന്നതിന്റെ ഒരു ഇത് മനസ്സിലാക്കി കൊടുത്തു അവസാനം..അരമണിക്കൂര്‍ സമയത്തെ വായിട്ടടിയിലൂടെ.
കളം തയാറായി...ജഡ്ജിമാര്വന്നു.
ഒന്ന് നോക്കി....എന്നിട്ട് പറഞ്ഞു...ഗുഡ്..ഫൈന്‍..
പക്ഷേ പൂക്കളം ആണു ഇടാന്‍ പറഞ്ഞത്.കോപ്രാട്ടി കാണിക്കാനല്ലാ പറഞ്ഞത്.
പിന്നെ ആ പെണ്പിള്ളേരു എന്നോട് മിണ്ടീട്ടില്ല.മിണ്ടീത് കമ്പ്ലീറ്റ് ആമ്പിള്ളേരാ..പക്ഷേ അവരു മിണ്ടുക ആയിരുന്നില്ലാ..യേത്..പുരിഞ്ഞിതാ..
കൃഷണ്ണാ..ഓണാശംസകള്‍....
നല്ല പൂക്കളങ്ങള്‍! രണ്ടാമത്തേത് സൂപ്പര്‍.
ഓണാശംസകള്‍>:)
vaLare nannaayyirikkunnu....
കണ്ടോ....സാന്‍ഡോസ് എവിടെ ഉണ്ടോ അവിടെ കൊളമാക്കും....നല്ല രസികന്‍ കമന്റ്.....
നല്ല പടങ്ങള്‍
ഓണാശംസകള്‍ കൃഷ് ചേട്ടാ..
കൃഷ് ചേട്ടാ, പൂക്കളങ്ങളൊക്കെ ഇഷ്ടപ്പെട്ടു. ഓണാശംസകള്‍!
ചിങ്ങപ്പുലരിയില്‍ അത്തപ്പൂക്കളം കാണാന്‍ വന്ന എല്ലാവര്ക്കും നന്ദി.
ഉണ്ണിക്കുട്ടന് : നന്ദി.
ശ്രീ: വിഷമം മാറിയല്ലോ.
മൂര്‍ത്തി : വിരോധമില്ല.
ഹരീ: പെട്ടെന്നു എടുത്തതുകാരണം ചിലത് ഫ്രെയിമില്‍ വന്നില്ല.
സാന്‍ഡോസ്: സാന്‍ഡോസ് എവിടെയുണ്ടോ അവിടെയുണ്ട്...???
പൂക്കളം പൂക്കൊളമാക്കിയതിനുശേഷം ഓണത്തല്ല് നടന്നില്ലേ.
അപ്പു: നന്ദി.
വേണു: നന്ദി.
പൊന്നുമോള്: നന്ദി.
അരീക്കോടന്‍: ശരിയാ...
മെലോഡിയസ് :നന്ദി.
ഷാനവാസ് : നന്ദി.
ഒപ്പം എല്ലാവര്ക്കും ആശംസകളും.
Post a Comment