Monday, November 10, 2008

ഒപ്പന - മെഹറുബാ, മെഹറുബാ..

ഒപ്പന - മെഹറുബാ, മെഹറുബാ.. (വീഡിയോ പോഡ്‌കാസ്റ്റ്)

ഈ വര്‍ഷത്തെ ഓണം കലാപരിപാടിയിലെ സ്റ്റേജ് ഷോയില്‍ നിന്നും ഒരു ഒപ്പന ഡാന്‍സ്. വീഡിയോ പോഡ്കാസ്റ്റ്.





Replay after buffering.
(Duration: 4 mins. size: 32.7 MB)


കിലുകിലുങ്ങണൊരലുക്കത്തിട്ട്‌
മിനുക്ക സവ്വനി തട്ടമിട്ട്‌
മുന്തിരി ചുണ്ടില്‍ പുഞ്ചിരിയിട്ടു
വാടീ മെഹറുബാ ഒന്നു വാടീ മെഹറുബാ..


മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
പത്ത്‌ കൊട്ട പൊന്ന് നിന്റെ മഹറ്‌ മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ്‌ വെക്കണ പുതുമണവാളന്‍

മെഹറുബാ മെഹറുബാ കള്ളി പെണ്ണേ മഹറുബാ
കഞ്ചക പൂഞ്ചെണ്ടിനൊത്തൊരു മുത്തേ മെഹറുബാ
നാളെ ഇരസപൂങ്കാവനത്തില്‌ മധുവിധുവല്ലേ..

ഹേ റസിയാ.. ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്‌ ഹേ റസിയാ..
(മെഹറുബാ..)


മാണിക്യക്കല്ലേ മൊഞ്ചത്തിപ്പൂവേ
ചെമ്പക മല്ലിക വാസന റാണീ
കാര്‍മുടി വണ്ടിനപൂരകം ചൂടാന്‍ മറുഹബ.. (മാണിക്യക്കല്ലേ..)
നീ കിലുകിലുങ്ങണ വളയണിയെടി തേനലങ്കാരി
നീ കുണുകുണുങ്ങനെ താളം തട്ടെടി പവിഴ ചിങ്കാരി
ഹോ ഹോ ഹോ...ഹേ റസിയാ ഹായ്‌ ഹേ റസിയാ. (മെഹറുബാ..)

പ്രേമ ചിത്തിരം കൊത്തിയ മുത്ത്‌
ചക്കര തുണ്ട്‌ ചുന്‍ദരി പെണ്ണ്‌
പഞ്ചാരകുന്നിലെ പച്ച കരിമ്പ്‌
നീ പച്ച കരിമ്പ്‌ മധുര പച്ച കരിമ്പ്‌ (പ്രേമ..)

ഇന്ന് പുഞ്ചിരി തഞ്ചണ പുന്നാരകുട്ടിക്ക്‌ കല്യാണരാവാണ്‌
നാളെ സത്തായമാരനുമൊത്ത്‌ രസിയ്കാനൊരുല്ലാസ നാളാണ്‌
ഹോ ഹോ ഹോ.. ഹേ റസിയാ ഹായ്‌..ഹേ റസിയാ..
(മെഹറുബാ..2)

18 comments:

krish | കൃഷ് said...

മെഹറുബാ മെഹറുബാ പുതുക്ക പെണ്ണേ മെഹറുബാ
പത്ത്‌ കൊട്ട പൊന്ന് നിന്റെ മഹറ്‌ മെഹറുബാ
നിന്റെ പകിട്ടില്‌ കണ്ണ്‌ വെക്കണ പുതുമണവാളന്‍..

ഈ വര്‍ഷത്തെ ഓണം കലാപരിപാടിയിലെ സ്റ്റേജ് ഷോയില്‍ നിന്നും ഒരു ഒപ്പന ഡാന്‍സ്. വീഡിയോ പോഡ്കാസ്റ്റ്.

കാപ്പിലാന്‍ said...

:)

പ്രയാസിയുടെയും ,പ്രയാസിനിയുടെയും നിക്കാഹിന് ഒരുക്കിയ ഒപ്പന കൊള്ളാം :)

Jayasree Lakshmy Kumar said...

കൊള്ളാം. നന്നായിരിക്കുന്നു ഒപ്പന

ജിജ സുബ്രഹ്മണ്യൻ said...

നല്ല ഒപ്പന !! പ്രയാസിക്കും പ്രയാസിനിയ്ക്കും നിക്കാഹിന്‍ ആശംസകള്‍.

ഉപാസന || Upasana said...

ഒപ്പനപ്പാട്ടുകള്‍ എന്നും ഇഷ്ടമാണ്
:-)
ഉപാസന

പൊറാടത്ത് said...

ഇസ്മായെലി :)

Anil cheleri kumaran said...

ഒപ്പന നന്നായി.

Anonymous said...

പ്രയാസിയാണു മണവാളനെങ്കില്‍ പകിട്ടിലാവില്ല ഒന്റെ കണ്ണ്‍.. പ ക്ക പകരം അ ..

ഒരു നാട്ടുകാരന്‍

പ്രയാസി said...

എടാ.. നാട്ടു കാരാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

Senu Eapen Thomas, Poovathoor said...

ഇത്‌ കാണാന്‍ നമ്മള്‍ക്ക്‌ യോഗമില്ല. ബഫറുന്നു. ബഫറി കൊണ്ടിരിക്കുന്നു..ബഫറും...അങ്ങനെ പോകുന്നു കാര്യങ്ങള്‍. രാജ മാണിക്യത്തില്‍ മമ്മൂട്ടി പറയും പോലെ...ഇനിയും ഒരു വരവൂടെ വരേണ്ടി വരും!!!

സസ്നേഹം,
പഴമ്പുരാണംസ്‌.

ബഷീർ said...

ഹ. ഹാ. ഹ.. ഒപ്പന ഒപ്പിച്ച കൃഷിനും പിന്നെ പ്രയാസിയുടെ നാട്ടുകാരനും റൊമ്പ താങ്ക്സ്‌..

സേനു, ഒന്ന് റിഫ്രെഷ്‌ ചെയ്തിട്ട്‌ ബഫറിയാല്‍ മതി.. ഒക്കെ ശര്യാവും.

അനില്‍@ബ്ലോഗ് // anil said...

ഒപ്പനക്കും കൃഷ് ഭായിക്കും ആ‍ശംസകള്‍.

മാണിക്യം said...

കണ്ടു ഇന്നലെ തന്നെ ..
പ്രയാസിയെ ഒരു വഴിയാക്കണ്ടെ?
ഇതിലെ ബാക്കി പാട്ടുകളും ഉഗ്രന്‍ ആണ്.
നല്ല കുറെ പാട്ട് ഇവിടെ നിന്ന് കിട്ടി
താങ്ക്സ്!
"മെഹറുബാ മെഹറുബാ
പുതുക്ക പെണ്ണേ മെഹറുബാ"

Anonymous said...

kollaam

Anonymous said...

x

മുസാഫിര്‍ said...

കുട്ടികള്‍ നല്ല ഉഷാറായി കളിക്കുന്നുണ്ടല്ലോ കൃഷ് !

Unknown said...

കൊള്ളാട്ടോ നന്നായിരിക്കുന്നു

krish | കൃഷ് said...

ഒപ്പന വീഡിയോ കാണാന്‍ എത്തിയ
കാപ്പിലാന്‍,
ലക്ഷ്മി,
കാന്താരിക്കുട്ടി,
ഉപാസന,
പൊറാടത്ത്,
കുമാരന്‍,
പ്രയാസി,
സേനു,
ബഷീര്‍,
അനില്‍,
മാണിക്യം,
എ.കെ,
മുസാഫിര്‍,
അനൂപ്
എന്നിവര്‍ക്കും അനോണിക്കും നന്ദി.

‘അകത്തായ കേരള’മേ നന്ദി. ഇനിയെങ്കിലും ഇവിടെ പരസ്യമൊട്ടിക്കല്‍ നിര്‍ത്തൂ.