വേല ഉത്സവ ദൃശ്യങ്ങള്‍-2.
വേല ഉത്സവ ദൃശ്യങ്ങള്‍-2.
ഈ വര്‍ഷത്തെ ചിറ്റലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.. തുടരുന്നു.
(ആദ്യഭാഗം ഇവിടെ)
കുട അമിട്ട് പൊട്ടിയതാ.. ദേ, ആ കുടകള്‍ നമ്മുടെ പുറത്ത് വന്നു വീഴുമെന്ന് തോന്നുന്നു. മേളത്തിനിടക്ക് ഒരു ആകാശക്കാഴ്ച.
മേളക്കൊഴുപ്പും ആലവട്ടവും വെണ്‍ചാമരവും - ഒരു മുകള്‍ക്കാഴ്ച.വേഗം നടക്കാാനേ...
ആന: ദേ, കൊമ്പില്‍ പിടിച്ചുള്ള വലി വേണ്ടാ.. അപ്പറത്ത് വില്ക്കാന് വെച്ചിരിക്കണം ഹല്വേടെ മണം കൊണ്ടല്ലേ സ്പീഡ് കുറച്ചത്.
തിടമ്പേറ്റിയ ആനപ്പുറത്തുള്ളയാള്: എന്റെ ക്വോട്ട വെച്ചേക്കണംട്ടോ, തീര്‍ക്കല്ലേ. ഇത് കഴിഞ്ഞാല്‍ എത്തിക്കോളാം.
(അപ്പുറത്ത് കാണുന്ന ഒരു ക്ലാസ്സ് മുറിയിലായിരുന്നു എന്റെ പ്രൈമറി വിദ്യയും അഭ്യാസങ്ങളും അരങ്ങേറിയിരുന്നത്. ഈ കലാലയ മുത്തച്ഛന്റെ ശതാബ്ദിയൊക്കെ എന്നേ കഴിഞ്ഞതാ.)
ആനപ്പുറത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക, വയറിളകികിടപ്പുണ്ട്. തിടമ്പു നല്ലപോലെ താഴ്ത്തിക്കോ. ഒരു പിന്കാഴ്ച.
ഇനി ഇവിടെ ഒരു പെരുപെരുക്കാം.
ആനപ്പുറത്തിരുന്ന് കളര്‍ നോക്കി നോക്കി ദേ ലവന് താഴെ വീഴുമ്ന്നാ തോന്നണ്.
ക്ഷേത്രകവാടത്തിനു മുന്നില്‍ ഒരു താളലയം.
ക്ഷേത്രമതില്‍ക്കെട്ടിനകത്തെ പഞ്ചവാദ്യം കൊഴുക്കുന്നു.
ആലവട്ടവും വെണ്‍ചാമരവും, പിന്നെ ദേ ഇങ്ങനെ ചെവിയും കൂടി വിടര്‍ത്തി നില്‍ക്കുമ്പോഴല്ലേ ഒരു ആനച്ചന്തം.
പഞ്ചവാദ്യത്തിന്റെ താളം മുറുകുമ്പോള്‍ ആവേശത്തിമര്‍പ്പില്‍ കാണികള്‍.
ഈ ആവേശമില്ലെങ്കില്‍ പിന്നെന്ത് പഞ്ചവാദ്യം.
സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നെറ്റിപ്പട്ടവും തിടമ്പും അസ്തമനസൂര്യന്റെ കിരണങ്ങളാല്‍ അരുണിമയേകുമ്പോള്.
പഞ്ചവാദ്യത്തെതുടര്ന്ന് പാണ്ടിമേളക്കാര്‍ വാദ്യഘോഷം ഏറ്റെടുത്തപ്പോള്‍.
പുറത്തും ചൂട്, അകത്തും (വെള്ളത്തിന്റെ) ചൂട്, എന്നാല്‍ പിന്നെ ഇവന്റെ കീഴെ ഇരുന്ന് റെസ്റ്റെടുക്കാം.
ഗജന്‍: പാപ്പാന് ചേട്ടായീ, സംഗതിയൊക്കെ കൊള്ളാം, ചൂടും കൊണ്ട് നിക്കണ എനിക്കൊന്നൂല്ലേ. രാത്രിയില്‍ എനിക്കുള്ള വഹ തന്നില്ലേല്‍ വെവരമറിയും.
ഏയ്, ആന ചെരിഞ്ഞതല്ലാ, ഞാനൊന്നു ചരിഞ്ഞതാ, പടം പിടിക്കാനേ.
ഹോ, ഇതൊക്കെ സ്വര്ണ്ണത്തിന്റെയാണെങ്കില്, എന്തായിരിക്കും വില!!
ഹും.. ഹും.. ഇത് സ്വര്ണ്ണമാണെങ്കില് പിന്നെ കല്യാണപന്തലിലേക്ക് ഒരുക്കിയിറക്കുന്ന നവവധുവും ഞങ്ങളും തമ്മിലെന്താ വ്യത്യാസം!!!
എങ്ങനീണ്ട്രാ ഇപ്രാവശ്യത്തെ വേല. കസറീടാ.
മേളം തീരാറായി. വെടിമരുന്നിനു ഇപ്പോ തീ കൊളുത്തും. അങ്ങോട്ട് വിട്ടേക്കാം. അടുത്തുചെന്ന് കാണാം.
വിശാലമായ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ വെടിമരുന്നിനു തീ കൊളുത്തിയപ്പോള്‍. ദിഗംബരം പൊട്ടുമാറുച്ചത്തില്‍ ഗുണ്ടുകള്‍ പൊട്ടുന്നതിനടുത്തുനിന്നും കാണാനും ആളുകള്‍.
വിവിധ വര്‍ണ്ണരാജികള്‍ ചൊരിയുന്ന അമിട്ടുകള്‍ ആകാശത്ത് വര്‍ണ്ണമഴ ചൊരിഞ്ഞപ്പോള്‍.
(ഇതിന്റെ ബാക്കിയായി രാത്രി എഴുന്നെള്ളത്തും പുലര്‍ച്ചെയുള്ള വെടിക്കെട്ടും കൂടിയാവുമ്പോഴേ ഉത്സവം പൂര്‍ണ്ണമാകുന്നുള്ളൂ .)
18 comments:
വേല ഉത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.. തുടരുന്നു.
ആഹാ ....സൂപ്പര്‍ ചിത്രങള്‍ ....
പതിവു പോലെ ഉത്സവ കാഴ്ചകള്‍ നിരാശപ്പെടുത്തിയില്ല. :)
ചാത്തനേറ്:അടിക്കുറിപ്പൂകളും കലക്കി..
നല്ല ചിത്രങ്ങളും അടിപൊളി അടിക്കുറിപ്പുകളും :-)
നല്ല ചിത്രങ്ങള്‍ ക്രിഷ്!
വെടിമരുന്നിന്റെ ചിത്രം കലക്കി.
ചിത്രോം കുറിപ്പുകളും എല്ലാം കിടു ! ഉത്സവ പ്രേമി എന്നതിനുപരി ആന പ്രേമി ആണല്ലേ !!
ഉഗ്രന്‍ ചിത്രങ്ങള്‍. അതു രസിക്കാന്‍ നല്ല അടിക്കുറിപ്പുകളും. എത്ര കാലമായിരിക്കുന്നു, ഒരുത്സവം കണ്ടിട്ടു്. സത്യം. ഉത്സവക്കാഴ്ചകള്‍ കാണിച്ച് ഓര്‍മ്മകളേ പുറകോട്ടു കൊണ്ടു പോകുന്നതിന് കൃഷേ നന്ദി.:)
ശദാബ്ദി=ശതാബ്ദി.
നല്ലഫോട്ടോസ്, കൃഷ് ഭായി
അടിക്കുറിപ്പുകളും നന്നായി.
ഉത്സവങ്ങള്‍ എനിക്ക് എന്നും ഹരമായിരുന്നു...നന്ദി...
കലക്കന്‍ ... അതാരാ, നമ്മടെ തെച്ചിക്കോട്ട് രാമചന്ദ്രനാണോ
കലക്കന്‍ മാഷേ.
വേലയും പൂരവും ചിത്രങ്ങളിലെങ്കിലും കാണിച്ചു തരുന്നതിനു പ്രത്യേക നന്ദി. !
പഞ്ചവാദ്യം തകര്‍ക്കുമ്പോഴും പലപ്പോഴും ഞാന്‍ ശ്രദ്ധിക്കാറുള്ളതു്, ആ ചുറ്റും കൂടി നില്ക്കുന്നവരുടെ രണ്ടു കൈയും ഉയര്‍ത്തിയുള്ള ആവേശപ്രകടനമാണ്.
ഉത്സവകാഴ്ച്ചകള്‍ ഗംഭീരം.
ithu evideya sthalam? cheru nettoor?
chithrangal nannayi.
njan ithuvare oru uthsavam polum neril kandittilla..veettil angalamar illathathinte kuravu..
ഹാ ഹായ്.. മനസ് ഉത്സവപ്പറമ്പില്‍ എത്തി.
ചെറുനെട്ടൂരി ഭഗവതി
ക്ഷേത്രത്തിലെ വേല ഉത്സവവും
താങ്കളെടുത്ത
പടങ്ങളും ഒന്നിനൊന്ന് മെച്ചം തന്നെ...
ആശംസകള്‍...
അനാഗതശ്മശ്രു: നന്ദി.
ശ്രീ : നന്ദി.
കുട്ടിചാത്തന് : നന്ദി.
അപ്പു : നന്ദി.
ശിശു : നന്ദി. (വളരെ നാളുകള്‍ക്ക് ശേഷമാണല്ലേ ബൂലോകത്ത് തിരിച്ചെത്തിയത്)
കാന്താരിക്കുട്ടി: നന്ദി. അതെ. :)
വേണു; നന്ദി, നന്ദി.
അനില്‍ : നന്ദി.
ശിവ : നന്ദി.
പ്രിയ ഉണ്ണികൃഷ്ണന്: നന്ദി. (തെച്ചിക്കോട്ട് അല്ലാ. അവന്റെ പേര് മറന്നുപോയി. മറ്റുള്ളവ, മനിശ്ശേരി രഘുറാം, അന്നമനട ഉമാമഹേശ്വരന്, etc.)
ഗോപന്: നന്ദി.
എഴുത്തുകാരി : നന്ദി.
മേരിക്കുട്ടി : നന്ദി. (പാലക്കാട് ജില്ലയിലാ)
ജി.മനു: നന്ദി.
അമൃതാ വാര്യര്‍: നന്ദി.
ഹേ! മനുഷ്യരേ,
ഞങ്ങള്‍ക്കും ഈ ഭൂമിയില്‍ നിങ്ങളേപ്പോലെതന്നെയുള്ള അവകാശമുണ്ടു്. കാട്ടില്‍ നിന്നും ഞങ്ങളെ ചതിക്കുഴിയില്പെടുത്തിനിങ്ങളുടെ ഈ നശിച്ച ലോകത്തേയ്ക്കുപിടിച്ചുകൊണ്ടുവന്നു് നിങ്ങളുടെ അടിമയാക്കിഭാരം വലിയ്ക്കാനും സര്‍ക്കസ്സു് കളിയ്ക്കാനുംദൈവത്തിന്റെ പേരില്‍ മണിക്കൂറുകളോളംഞങ്ങളെ ഉത്സവപ്പറമ്പുകളില്തളച്ചിട്ടുപീഢിപ്പിയ്ക്കാനും സംസ്കാരശൂന്യരായനിങള്ക്കു തെല്ലും നാണമില്ലെ? ഞങ്ങളുടെ മഹാശാപത്തില്‍ നിന്നും മുക്തരാകണമെങ്കില്‍ ഞങ്ങളെ മോചിപ്പിച്ചു് വനത്തിലേയ്ക്കു് തിരിച്ചയക്കിന്!
elephant.fightback@gmail.com
Post a Comment