കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം
കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ടൗണില്‍നിന്നും 7 കി.മി. അകലെയാണ് അതിപുരാതനവും പ്രസിദ്ധവുമായ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രവുമായും ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്. പുരാണപ്രസിദ്ധങ്ങളായ ഇക്ഷുനദിയുടെയും ഗായത്രിനദിയുടെയും ഇടയിലാണ് ഈ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കശ്യപമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട അനന്താസനത്തില്‍ ഇരിക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടെ ആരാധിച്ചുവരുന്നത്.
പത്മകല്‍പ്പത്തില്‍ കശ്യപന്‍ ഗോവിന്ദമലയില്‍ തപസ്സുചെയ്യുകയും, തപസ്സില്‍ സന്തുഷ്ഠനായി വിഷ്ണുഭഗവാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ കശ്യപന്‍ ഭഗവാനോട് ഈ പര്‍വ്വതത്തില്‍തന്നെ അങ്ങ് താമസിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അപ്രകാരം ഭഗവാന്‍ ഭക്തന്റെ ഇഷ്ടമനുസരിച്ച് ഇവിടെ എന്റെ സാന്നിധ്യം ഉണ്ടായിരിക്കുമെന്ന് അരുളുകയും ചെയ്തു. ഇക്ഷുമതിയുടെ തീരത്ത് ക്ഷേത്രം പണിത് പൂജ ചെയ്യുവാനും, ഭൂമിദേവിയുടെ പ്രതിരൂപമാര്‍ന്ന ഇക്ഷുമതിനദിയുടെയും പൂര്‍ണപാപനാശിനിയായ ഗായത്രിനദിയുടെയും ഇടയിലുള്ള ഈ ക്ഷേത്രത്തില്‍ പൂര്‍ണാനന്ദസ്വരൂപനായി ഞാന്‍ വസിച്ചുകൊള്ളാമെന്നും ഭഗവാന്‍ സമ്മതിച്ചു.സന്തുഷ്ടനായ കശ്യപന്‍ വിശ്വകര്‍മ്മാവിനെക്കൊണ്ട് ഭഗവാന്റെ പ്രതിമ തീര്‍പ്പിച്ചു. അനന്താസനത്തില്‍ ശംഖചക്രാദി ആയുധങ്ങളാല്‍ ശോഭിച്ചും, ഭൂമിദേവി, ശ്രീദേവി എന്നിവരാല്‍ പരിലാളിതനായിരിക്കുന്ന വിഗ്രഹത്തെ വിശ്വകര്‍മ്മാവ് കശ്യപന് നല്‍കി.ഇതിനുപുറമെ ഗണപതി, നാഗസുബ്രഹ്മണ്യന്‍, ശാസ്താവ്, ശിവന്‍ എന്നിവരുടെ വിഗ്രഹങ്ങളും നിര്‍മ്മിച്ചുനല്‍കി.
വൃത്താകൃതിയിലുള്ള ശ്രീകോവിലിന്റെ പുറംചുമരുകളില്‍ മുഴുവനും ചുമര്‍ചിത്രകലയാല്‍ അലങ്കരിക്കപ്പെട്ടിരിക്കയാണ്. രാമായണകഥയിലെ പ്രധാന സംഭവങ്ങളാണ് ചിത്രങ്ങളായി ശ്രീകോവില്‍ ചുമരില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
ശ്രീകോവിലിന്റെ മുന്നില്‍ നിന്നാല്‍ അനന്താസനത്തില്‍ ഇരിക്കുന്ന വിഷ്ണുഭഗവാനെ മാത്രമേ ദര്‍ശിക്കാന്‍ കഴിയൂ. ദേവിമാര്‍ ഇരുവശത്തുമായി ഭഗവാനെ നോക്കി മറഞ്ഞാണ് നില്‍ക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ രാപ്പാളില്‍ നടന്ന പ്രസിദ്ധമായ സോമയാഗത്തിനുവേണ്ട സോമലത കാച്ചാംമുറിശ്ശി മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂജിച്ച ശേഷം കൊണ്ടുപോകുന്നു.
കേരളത്തില്‍ എവിടെ യാഗം നടന്നാലും യാഗത്തിന് ആവശ്യമായ സോമലത, മാന്‍തോല്‍ എന്നിവ നല്‍കുവാനുള്ള അവകാശം സൂര്യവംശജരാണെന്ന് വിശ്വസിച്ചുപോരുന്ന കൊല്ലങ്കോട് രാജപരമ്പരയിലുള്ളവര്‍ക്കാണ് കല്‍പ്പിച്ചു നല്‍കിയിരിക്കുന്നത്. യാഗസാധനങ്ങള്‍ യാഗം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്രാഹ്മണര്‍ക്ക് ഈ കശ്യപക്ഷേത്രസന്നിധിയില്‍ വെച്ചു മാത്രമേ നല്‍കുവാന്‍ പാടുള്ളൂ. യജ്ഞഫലത്തിന്റെ (ഹവിര്‍ഭാഗം) ആറിലൊരു ഭാഗം ഈ രാജപരമ്പരക്ക് ലഭിക്കും. ഇതിന്റെ പുറകിലും ഒരു ഐതിഹ്യമുണ്ട്. ഇന്നോളം കേരളത്തില്‍ എവിടെ യാഗം നടക്കുകയാണെങ്കിലും സോമലത വെങ്കനാട് രാജാവിന്റെ പരമ്പരയിലുള്ളവര്‍ കാച്ചാംകുറിശ്ശി ക്ഷേത്രസന്നിധിയില്‍വെച്ചാണ് കൈമാറുന്നത്. ഈ വര്‍ഷം കേരളത്തില്‍ നടന്ന 5 യാഗങ്ങള്‍ക്കും സോമലത ഈ ക്ഷേത്രസന്നിധിയില്‍വെച്ചാണ് നല്‍കിയത്.രാപ്പാള്‍ സോമയാഗത്തിനു വേണ്ട സോമലത കൊണ്ടുപോകാനായി തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന വാഹനം.
വലതുഭാഗത്തുകാണുന്നത് ഊട്ടുപുര. വലതുഭാഗത്ത് ഊട്ടുപുരയോടെ ചേര്‍ന്നാണ് (മുന്നില്‍, ചിത്രത്തിലില്ല) പുണ്യതീര്‍ത്ഥ കൊക്കറിണി.
കാച്ചാംകുറിശ്ശി ക്ഷേത്രത്തിന് മുന്‍ഭാഗത്തുള്ള വലിയ തീര്‍ത്ഥക്കുളം.
പണ്ട് മഹര്‍ഷിവര്യന്‍മാരാല്‍ യാഗം നടത്തിയ സ്ഥലമാണിതെന്ന് ഐതിഹ്യം.ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുള്ള കുഷ്ഠക്കുഴിത്തടത്തിനും ക്ഷേത്രത്തിനകത്ത് വടക്ക് ഭാഗത്തുള്ള പുണ്യതീര്‍ത്ഥ കൊക്കറിണിക്കും ഐതിഹ്യകഥയുണ്ട്.
കാനനവാസക്കാലത്ത് സീതാരാമന്‍മാര്‍ ഗോവിന്ദമലയില്‍ പാര്‍ത്തിരുന്നതായി കരുതുന്നു. സീതാദേവിക്ക് കുളിക്കുവാന്‍ വേണ്ടി ശരത്താല്‍ പാറ തുളച്ചതാണ് സീതാര്‍കുണ്ടിലെ പുണ്യതീര്‍ത്ഥക്കുളമെന്ന് വിശ്വസിക്കുന്നു. കര്‍ക്കിടകം, തുലാം, മകരം മാസങ്ങളില്‍ സീതാര്‍കുണ്ടില്‍ സ്നാനം ചെയ്യുന്നത് ഏറെ പുണ്യമായി കരുതുന്നു. പുണ്യകാലങ്ങളില്‍ ഗോവിന്ദമലയുടെ ഒരു സ്ഥാനത്ത് ഭക്തര്‍ചേര്‍ന്ന് 'ഗോവിന്ദ ഗോവിന്ദ' എന്ന് ഉറക്കെ ജപിച്ചാല്‍ പാറമടയുടെ നടുവിലൂടെ ജലം ഒഴുകിവരുമത്രെ.ഇങ്ങനെ ഐതിഹ്യം നിറഞ്ഞ സീതാര്‍കുണ്ടും ഗോവിന്ദമലയും, ഈ ക്ഷേത്രത്തിനടുത്താണ്.
കൃഷ് krish,
21 comments:
അതിപുരാതനവും പ്രസിദ്ധവുമായ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. ഈ ക്ഷേത്രവുമായും ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി നിരവധി ഐതിഹ്യങ്ങള്‍ ഉണ്ട്.കശ്യപമഹര്‍ഷിയാല്‍ പ്രതിഷ്ഠിക്കപ്പെട്ട അനന്താസനത്തില്‍ ഇരിക്കുന്ന മഹാവിഷ്ണുവിന്റെ വിഗ്രഹമാണ് ഇവിടെ ആരാധിച്ചുവരുന്നത്.
ഈ ക്ഷേത്രത്തെ കുറിച്ചുള്ള പുതിയ പോസ്റ്റ്.
ശ്രീകോവിലും,തടപ്പള്ളിയും, ഊട്ടൂപൂരയും എല്ലാം ഗൃഹാതുരത്വം നല്‍കുന്ന ചിത്രങ്ങള്‍. കുറിപ്പുകളും ഭംഗിയായിട്ടുണ്ടു്.:)
നല്ല വിവരണം. :)
ഒരു സംശയം: അനന്താസനത്തില്‍ - അനന്തശയനം എന്നതു തന്നെയാണോ അനന്താസനം എന്നതും?
--
വേണു : നന്ദി.
ഹരീ :നന്ദി. നല്ല സംശയം. അനന്തശയനമല്ല. അനന്തശയനത്തില്‍ കിടക്കുന്നതായിട്ടാണല്ലോ.
അനന്തന്റെ ശരീരം ഇരിപ്പിടമാക്കി അതില്‍ ഇരിക്കുന്നതായിട്ടാണ് ഇവിടുത്തെ പ്രതിഷ്ഠ.
ചിന്മയ സ്കൂളിനു മുന്നിലൂടെ പോകുന്ന വഴിയിലാണോ?
ഒന്നു വരണം അവിടെ. അമ്പലത്തിനുള്ളില്‍ ഫോട്ടോ എടുക്കാമോ? കൊള്ളാലൊ...
ഞാന്‍ വരുന്നുണ്ട് ഒരു ദിവസം.
കുട്ടു: നന്ദി. അപ്പോള്‍ സ്ഥലം ഏകദേശം അറിയാമല്ലേ. ചിന്മയ സ്കൂളിന്റെ തൊട്ടടുത്താണ് കൊല്ലങ്കോട് രാജാവിന്റെ കൊട്ടാരം. ആ റോഡ് പല്ലശ്ശേന വഴി പോകുന്നതാണ്. സ്കൂളിനു അടുത്തുള്ള
കോവിലകം മൊക്കിനു തൊട്ടടുത്തുള്ള പയ്യലൂര്‍മൊക്കില്‍ നിന്നും ഏകദേശം 3-4 കി.മി. ഉണ്ട് ക്ഷേത്രത്തിലേക്ക്. സ്വാഗതം.
(ഫോട്ടോ ഏടുക്കല്‍ നിരോധം ഉണ്ട്. കാണാതെ കുറച്ച് എടുത്തു. കണ്ടപ്പോള്‍ പരിപാടി നിര്‍ത്തി.)
നന്ദി. അമ്പലം കാണാതെ കണ്ടത്പോലെയായി. എന്നാലും ഒരുദിവസം ഞാനും പോയി നോക്കുന്നുണ്ട്. :)
കൃഷ് , വന്നു തൊഴുതു പോകുന്നു :)
ചിത്രങ്ങളും, ലളിതമായ വിവരണവും കൊള്ളാം
കൃഷേട്ടാ സംഗതി നന്നായി..(ന്നാലും നമ്മടെ പാലക്കാട് ബ്ലോഗ്ഗില്‍ ഇടായിരുന്നു)
അനന്തന്റെ മേല്‍ ഇരിക്കുന്ന വിഷ്ണുരൂപം ഉണ്ടോ? ഞാന്‍ ഇതിനു മുന്‍പ് കേട്ടിട്ടില്ല.അനന്തശയനമാണ് സാധാരണം..
അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഒന്ന് പോയി നോക്കണം..
ഞാനുമെത്തി, താണുവീണ് തൊഴുന്നു. പ്രസാദം തരിക, ഇതാ നീട്ടിനില്‍ക്കുന്നു കൈക്കുമ്പിള്‍...
ചാത്തനേറ്: കൃഷ് ചേട്ടന്‍ നാട്ടിലു പോയിട്ട് മൊത്തം കറക്കമായിരുന്നു അല്ലേ.. അനന്താസനം എന്നത് പുതിയ അറിവായി.
ലളിതമായ വിവരണവും, നല്ല ചിത്രങ്ങളും.
സു : നന്ദി.
ഡിങ്കന്‍ : നന്ദി.
തഥാഗതന്‍ : സ്വാഗതം. (പാലക്കാട് ബ്ലോഗ് അനക്കമില്ലല്ലോ. അഡ്മിന്‍ അനങ്ങാതിരുന്നാല്‍ എങ്ങനാ.. തീര്‍ച്ചയായും അതില്‍ ചേര്‍ക്കാം. വീട്ടിനടുത്തുള്ള ക്ഷേത്രത്തെക്കുറിച്ച് ഒന്നെഴുതൂ.)
ശിശു : നംസ്കാരം. നന്ദി പ്രസാദിച്ചിരിക്കുന്നു.
ചാത്താ : നന്ദി. ചാത്തനെപ്പോലെ മൊത്തം ‘കറക്ക’മല്ലായിരുന്നു.
അപ്പു : നന്ദി.
ഞാന്‍ ഒരു 9 വര്‍ഷം മുന്‍പേ, ചിന്മയ സ്കൂളില്‍ കമ്പ്യൂട്ടര്‍ ഇമ്പ്ലിമെന്‍ന്റേഷ്ശനുമായി ബന്ധപ്പെട്ട് അവിടെ ഒരാഴ്ച കഴിഞ്ഞിട്ടുണ്ട്. ജംഗ്ഗ്ഷനില്‍, ആ അമ്പലത്തിന്റെ ഓപ്പോസിറ്റുള്ള ഒരു ലോഡ്ജില്‍ ആയിരുന്നു താമസം. കൊട്ടാരം പുറത്തുനിന്നും കണ്ടിട്ടുണ്ട്.
സ്കൂളിന്റെ അവിടെ നിന്നും നോക്കിയാല്‍ കിഴക്ക് ഒരു മല കാണുന്നില്ലേ.. വളരെ അടുത്ത്.. അവിടെ ഒന്ന് പോകണം.
ആ പാടം മുഴുവന്‍ പച്ച പുതച്ച് നില്‍ക്കുന്ന കാലമാകട്ടെ. എന്നിട്ട് ഫോട്ടോ എടുത്ത് അര്‍മാദിക്കണം. ഓണം കഴിഞ്ഞിട്ട് വരാം, അങ്ങോട്ട്. അതും നമ്മുടെ, ആ വലിയ ഡോറുകള്‍ ഉള്ള എസ്.ആര്‍.ടി ബസ്സില്‍...
:)
വേണു പറഞ്ഞു...
ശ്രീകോവിലും,തടപ്പള്ളിയും, ഊട്ടൂപൂരയും എല്ലാം ഗൃഹാതുരത്വം നല്‍കുന്ന ചിത്രങ്ങള്‍.
ഞാനത് ശരിവെയ്ക്കുന്നു..
ക്ഷേത്രങ്ങളും, അതിന്റെ വാസ്തുവിദ്യയും,ചുവര്‍ചിത്രങ്ങളും നല്ലതുതന്നെ ... എന്നാല്‍ ബ്രഹ്മണന്റെ കെട്ടുകഥകള്‍ക്ക് പ്രാമാണ്യം നല്‍കുന്ന വ്യവസ്ഥയില്‍നിന്നും, ഇന്നത്തെ കോമളിത്തത്തില്‍നിന്നും ഹിന്ദുമതം രക്ഷപ്പെടേണ്ടിയിരിക്കുന്നു.
കുട്ടു : ഓ അപ്പോള്‍ അവിടെയൊക്കെ നേരത്തെ കറങ്ങിയിട്ടുണ്ട് അല്ലേ. കൊട്ടാരത്തിനകത്ത് ഞാനും പോയിട്ടില്ല. സ്വാഗതം.
മൂര്‍ത്തി : നന്ദി.
ചിത്രകാരന്‍: വന്നതിനു നന്ദി. അത്രേ പറയണള്ളൂ.
ഇന്നലെ ഉച്ചകഴിഞ്ഞ് കുറെ നേരം മറുമൊഴിക്കും ബൂലോകമൊഴിക്കും അനക്കമൊന്നുമില്ലായിരുന്നല്ലോ.
എന്തു പറ്റി മറുമൊഴിയേയും ‘മറുത’ പിടിച്ചോ.
(പൈപ്പ് പണി ചെയ്യാത്തതുകൊണ്ടാ ചോദിച്ചത്)
വളരെ നന്നായിരിക്കുന്നു...അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ ഈ അമ്പലത്തില്‍ വരണം..
പരദേശി: നന്ദി. സ്വാഗതം.
Post a Comment