വേല ഉത്സവ ദൃശ്യങ്ങള്‍-2.
വേല ഉത്സവ ദൃശ്യങ്ങള്‍-2.
ഈ വര്‍ഷത്തെ ചിറ്റലംചേരി ശ്രീ ചെറുനെട്ടൂരി ഭഗവതി ക്ഷേത്രത്തിലെ വേല ഉത്സവത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍.. തുടരുന്നു.
(ആദ്യഭാഗം ഇവിടെ)
കുട അമിട്ട് പൊട്ടിയതാ.. ദേ, ആ കുടകള്‍ നമ്മുടെ പുറത്ത് വന്നു വീഴുമെന്ന് തോന്നുന്നു. മേളത്തിനിടക്ക് ഒരു ആകാശക്കാഴ്ച.
മേളക്കൊഴുപ്പും ആലവട്ടവും വെണ്‍ചാമരവും - ഒരു മുകള്‍ക്കാഴ്ച.വേഗം നടക്കാാനേ...
ആന: ദേ, കൊമ്പില്‍ പിടിച്ചുള്ള വലി വേണ്ടാ.. അപ്പറത്ത് വില്ക്കാന് വെച്ചിരിക്കണം ഹല്വേടെ മണം കൊണ്ടല്ലേ സ്പീഡ് കുറച്ചത്.
തിടമ്പേറ്റിയ ആനപ്പുറത്തുള്ളയാള്: എന്റെ ക്വോട്ട വെച്ചേക്കണംട്ടോ, തീര്‍ക്കല്ലേ. ഇത് കഴിഞ്ഞാല്‍ എത്തിക്കോളാം.
(അപ്പുറത്ത് കാണുന്ന ഒരു ക്ലാസ്സ് മുറിയിലായിരുന്നു എന്റെ പ്രൈമറി വിദ്യയും അഭ്യാസങ്ങളും അരങ്ങേറിയിരുന്നത്. ഈ കലാലയ മുത്തച്ഛന്റെ ശതാബ്ദിയൊക്കെ എന്നേ കഴിഞ്ഞതാ.)
ആനപ്പുറത്തിരിക്കുന്നവര്‍ ശ്രദ്ധിക്കുക, വയറിളകികിടപ്പുണ്ട്. തിടമ്പു നല്ലപോലെ താഴ്ത്തിക്കോ. ഒരു പിന്കാഴ്ച.
ഇനി ഇവിടെ ഒരു പെരുപെരുക്കാം.
ആനപ്പുറത്തിരുന്ന് കളര്‍ നോക്കി നോക്കി ദേ ലവന് താഴെ വീഴുമ്ന്നാ തോന്നണ്.
ക്ഷേത്രകവാടത്തിനു മുന്നില്‍ ഒരു താളലയം.
ക്ഷേത്രമതില്‍ക്കെട്ടിനകത്തെ പഞ്ചവാദ്യം കൊഴുക്കുന്നു.
ആലവട്ടവും വെണ്‍ചാമരവും, പിന്നെ ദേ ഇങ്ങനെ ചെവിയും കൂടി വിടര്‍ത്തി നില്‍ക്കുമ്പോഴല്ലേ ഒരു ആനച്ചന്തം.
പഞ്ചവാദ്യത്തിന്റെ താളം മുറുകുമ്പോള്‍ ആവേശത്തിമര്‍പ്പില്‍ കാണികള്‍.
ഈ ആവേശമില്ലെങ്കില്‍ പിന്നെന്ത് പഞ്ചവാദ്യം.
സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള നെറ്റിപ്പട്ടവും തിടമ്പും അസ്തമനസൂര്യന്റെ കിരണങ്ങളാല്‍ അരുണിമയേകുമ്പോള്.
പഞ്ചവാദ്യത്തെതുടര്ന്ന് പാണ്ടിമേളക്കാര്‍ വാദ്യഘോഷം ഏറ്റെടുത്തപ്പോള്‍.
പുറത്തും ചൂട്, അകത്തും (വെള്ളത്തിന്റെ) ചൂട്, എന്നാല്‍ പിന്നെ ഇവന്റെ കീഴെ ഇരുന്ന് റെസ്റ്റെടുക്കാം.
ഗജന്‍: പാപ്പാന് ചേട്ടായീ, സംഗതിയൊക്കെ കൊള്ളാം, ചൂടും കൊണ്ട് നിക്കണ എനിക്കൊന്നൂല്ലേ. രാത്രിയില്‍ എനിക്കുള്ള വഹ തന്നില്ലേല്‍ വെവരമറിയും.
ഏയ്, ആന ചെരിഞ്ഞതല്ലാ, ഞാനൊന്നു ചരിഞ്ഞതാ, പടം പിടിക്കാനേ.
ഹോ, ഇതൊക്കെ സ്വര്ണ്ണത്തിന്റെയാണെങ്കില്, എന്തായിരിക്കും വില!!
ഹും.. ഹും.. ഇത് സ്വര്ണ്ണമാണെങ്കില് പിന്നെ കല്യാണപന്തലിലേക്ക് ഒരുക്കിയിറക്കുന്ന നവവധുവും ഞങ്ങളും തമ്മിലെന്താ വ്യത്യാസം!!!
എങ്ങനീണ്ട്രാ ഇപ്രാവശ്യത്തെ വേല. കസറീടാ.
മേളം തീരാറായി. വെടിമരുന്നിനു ഇപ്പോ തീ കൊളുത്തും. അങ്ങോട്ട് വിട്ടേക്കാം. അടുത്തുചെന്ന് കാണാം.
വിശാലമായ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ വെടിമരുന്നിനു തീ കൊളുത്തിയപ്പോള്‍. ദിഗംബരം പൊട്ടുമാറുച്ചത്തില്‍ ഗുണ്ടുകള്‍ പൊട്ടുന്നതിനടുത്തുനിന്നും കാണാനും ആളുകള്‍.
വിവിധ വര്‍ണ്ണരാജികള്‍ ചൊരിയുന്ന അമിട്ടുകള്‍ ആകാശത്ത് വര്‍ണ്ണമഴ ചൊരിഞ്ഞപ്പോള്‍.
(ഇതിന്റെ ബാക്കിയായി രാത്രി എഴുന്നെള്ളത്തും പുലര്‍ച്ചെയുള്ള വെടിക്കെട്ടും കൂടിയാവുമ്പോഴേ ഉത്സവം പൂര്‍ണ്ണമാകുന്നുള്ളൂ .)