Sunday, December 23, 2007

നക്ഷത്രത്തിളക്കം - ആശംസകള്‍.

ബൂലോഗത്തുള്ള എല്ലാവര്‍ക്കും ശാന്തിയുടേയും സമാധാനത്തിന്‍റേയും സന്ദേശവുമായി ക്രിസ്തുമസ് ആശംസകള്‍.

ഈ പുതുവര്‍ഷം ഏവര്‍ക്കും ഐശ്യരവും സന്തോഷവും പ്രദാനം ചെയ്യട്ടെ എന്ന് ആശംസിക്കുന്നു.

Tuesday, December 11, 2007

അയ്യപ്പന്‍ വിളക്ക്‌.

അയ്യപ്പന്‍ വിളക്ക്‌.

ഇറ്റാനഗറിനടുത്ത, നഹര്‍ലാഗണില്‍ 8.12.2007ന്‌ അയ്യപ്പന്‍ വിളക്ക്‌ ഉത്സവം ഭക്തിപൂര്‍വ്വം ആഘോഷിച്ചു. അതിനോടനുബന്ധിച്ചു നടന്ന ഘോഷയാത്രയില്‍ നിന്നും ചില ദൃശ്യങ്ങള്‍:

താലപ്പൊലി

താലപ്പൊലി-2.
സ്വാമി ശരണം. വാഹനത്തില്‍ അണിയിച്ചൊരുക്കിയ സന്നിധാനം.

അമ്മന്‍‌കുടം.

പുലിക്കളി.
അമ്മന്‍‌കുടം തുള്ളല്‍.

കാവടിയാട്ടം.

കാവടിയാട്ടം-2.
തെയ്യം.
കുട്ടിത്തെയ്യം.
തെയ്യം-2

താലപ്പൊലി-3

താലപ്പൊലി, രാത്രിയില്‍.
ഹര ഹരോ ഹര..
തെയ്യം-3
സ്വാമിയേ ശരണമയ്യപ്പാ.

Thursday, November 08, 2007

ദീപാവലി ആശംസകള്‍

ദീപാവലി ആശംസകള്‍.


ദീപാവലി - വിളക്കുകളുടെ നിര. പ്രകാശങ്ങളുടെ ഉത്സവം.
ഈ ദീപാവലി, ജീവിതത്തിലെ ദുഃഖമാകുന്ന ഇരുട്ടിനെ മാറ്റി സന്തോഷത്തിന്‍റെ പ്രകാശം പരത്തട്ടെ.



അജ്ഞതയുടെ അന്ധകാരം നീക്കി, അറിവിന്‍റെ ഉള്‍വെളിച്ചം പകരട്ടെ.

ആഹ്ലാദത്തിന്‍റെ പൂത്തിരികള്‍ കത്തട്ടെ.

തമസോ മാ ജ്യോതിര്‍ഗമയ:


ബൂലോഗത്തുള്ള എല്ലാവര്‍ക്കും എന്‍റെ സ്നേഹം നിറഞ്ഞ
ദീപാവലി ആശംസകള്‍.

കൃഷ്.

Monday, October 22, 2007

ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍-2.

ദുര്‍ഗ്ഗാ പൂജാ ദൃശ്യങ്ങള്‍-2.


ഓരോ വര്‍ഷവും വ്യത്യസ്തമായ വിവിധ അലങ്കാരങ്ങളോടും, ഡിസൈനുകളോടും വര്‍ണ്ണങ്ങളോടുമുള്ള പൂജാ പന്തലുകളും ദുര്‍ഗ്ഗാദി മൂര്‍ത്തികളും കലാപരമായ മേന്മകളോടെ, ആചാരങ്ങളില്‍ നിന്നും വ്യതിയാനം വരാതെ, ഒന്നിനൊന്നു വ്യത്യാസത്തോടെ അവതരിപ്പിക്കുകയാണ് ഓരോ പൂജാ കമ്മിറ്റിയും.

ഇറ്റാനഗറിലെ ദുര്‍ഗ്ഗാപൂജ ആഘോഷങ്ങളുടെ കുറച്ച് ചിത്രങ്ങള്‍ കൂടി.

(ആദ്യഭാഗം ചിത്രങ്ങള്‍ ഇവിടെ)


ദുര്‍ഗ്ഗാപൂജാ , NERIST കാമ്പസ്, നിര്‍ജൂലി.
പൂജാ പന്തല്‍, NERIST കാമ്പസ്, നിര്‍ജൂലി.
സന്ധ്യാ ആരതിക്ക് ദര്‍ശനത്തിനെത്തിയ ഭക്തര്‍ ( ദുര്‍ഗ്ഗാപൂജാ NERIST കാമ്പസ്, നിര്‍ജൂലി.)
പൂജാ പന്തല്‍, NERIST കാമ്പസ്, നിര്‍ജൂലി.
മാ ദുര്‍ഗ്ഗ (വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിച്ചപ്പോള്‍)



പൂജാ പന്തല്‍, A-സെക്ടര്‍, നഹര്‍ലാഗണ്‍.
പൂജാ പന്തല്‍ എ-സെക്ടര്‍.
ദുര്‍ഗ്ഗാ പൂജ, കമ്മ്യൂണിറ്റി ഹാള്‍ കോമ്പ്ലക്സ്, നഹര്‍ലാഗണ്‍.
പൂജാ പന്തല്‍, കമ്മ്യൂണിറ്റി ഹാള്‍ കോമ്പ്ലക്സ്, നഹര്‍ലാഗണ്‍.
ദുര്‍ഗ്ഗ പൂജാ, എ-സെക്ടര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, നഹര്‍ലാഗണ്‍.

പൂജാ പന്തല്‍, എ-സെക്ടര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ, നഹര്‍ലാഗണ്‍.

ദുര്‍ഗ്ഗ പൂജ, ആകാശ് ദീപ് കോമ്പ്ലക്സ്, ഇറ്റാനഗര്‍.
ആകാശ്‌ദീപ് കോമ്പ്ലക്സ്, ഇറ്റാനഗര്‍.
ആകാശ് ദീപ് കോമ്പ്ലക്സ്, ഇറ്റാനഗര്‍.

പൂജാ, ജി-എക്സ്റ്റന്‍ഷന്‍,നഹര്‍ലാഗണ്‍.
പന്തല്‍, ജി-എക്സ്റ്റന്‍ഷന്‍,നഹര്‍ലാഗണ്‍.
പന്തല്‍, ജി-എക്സ്റ്റന്‍ഷന്‍-2,നഹര്‍ലാഗണ്‍.
പൂജ, ജി-എക്സ്റ്റന്‍ഷന്‍-2,നഹര്‍ലാഗണ്‍.
ദുര്‍ഗ്ഗാ പൂജ, ശിവ് മന്ദിര്‍, നഹര്‍ലാഗണ്‍,
ദുര്‍ഗ്ഗാ പൂജാ, കാളിബാരി കാളി മന്ദിര്‍, നഹര്‍ലാഗണ്‍.
പന്തല്‍, ബാരാപാനി മാര്‍ക്കറ്റ്, നഹര്‍ലാഗണ്‍.
ദുര്‍ഗ്ഗാ പൂജ, പോളോ കോളണി, നഹര്‍ലാഗണ്‍.
...
കൃഷ്.

Sunday, October 21, 2007

ദുര്‍ഗ്ഗാപൂജാ ദൃശ്യങ്ങള്‍-1.

ദുര്‍ഗ്ഗാപൂജാ ദൃശ്യങ്ങള്‍-1.

ഭാരതത്തില്‍ എല്ലായിടത്തും വിജയദശമി, നവരാത്രി, ദസ്സറ, വിദ്യാരംഭം, ദുര്‍ഗ്ഗാ പൂജാ ആഘോഷിക്കുകയല്ലേ. എല്ലാവര്‍ക്കും ഈ ആഘോഷവേളയില്‍ ആശംസകള്‍. ഏവര്‍ക്കും വിജയവും, വിദ്യയും, ഐശ്യര്യവും ലഭിക്കുമാറാകട്ടെ.

യാ ദേവി സര്‍വ്വഭൂതേഷു, മാതൃരൂപേണ സംസ്ഥിതാ,
നമസ്തസ്യേ, നമസ്തസ്യേ, നമസ്തസ്യേ നമോ നമഃ
കേരളത്തില്‍ വിജയദശമിയോടനുബന്ധിച്ച് നടത്തുന്ന വിദ്യാരംഭത്തിനാണ് പ്രാധാന്യം. വിദ്യാദേവിയെ പൂജിച്ച്
ഗുരുക്കന്മാര്‍ കുട്ടികള്‍ക്ക് അറിവിന്‍റെ, വിദ്യയുടെ ആദ്യാക്ഷരം കുറിച്ചുകൊടുക്കുന്നു ഈ ദിനത്തില്‍.

തമിഴ്‍നാട്ടിലും കേരളത്തില് ചിലയിടങ്ങളിലും നവരാത്രിക്ക് ബൊമ്മക്കൊലു വെച്ച് പൂജിക്കുന്നു. ബൊമ്മ്ക്കൊലുവില്‍ വിവിധതരം ബൊമ്മകളുടെ പ്രദര്‍ശനം കാണാന്‍ കൌതുകകരമല്ലേ.

ഉത്തരേന്ത്യയില്‍ രാമലീല, രാവണദഹനം എന്നിവക്കാണ് ഉത്സവപ്രാധാന്യമെങ്കില്‍, ബംഗാളിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റു ചിലയിടങ്ങളിലും ദുര്‍ഗ്ഗാദേവിയേയും പരിവാരങ്ങളേയും ആരാധിച്ചുകൊണ്ടുള്ള ദുര്‍ഗ്ഗാപൂജ ആയിട്ടാണ് ഇത് അറിയപ്പെടുന്നത്.

***

ഇറ്റാനഗറിലെ വിവിധ ദുര്‍ഗ്ഗാപൂജ പന്തലുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് താഴെ:

പി-സെക്ടര്‍ ദുര്‍ഗ്ഗാപൂജ.

രാവണവധത്തിനുശേഷം വിജശ്രീലാളിതനായ് ശ്രീരാമന്‍ ദുര്‍ഗ്ഗാദേവിയുടെ പാദങ്ങളില്‍ വണങ്ങുന്നു.


പി-സെക്ടര്‍ പൂജാ പന്തല്‍. C-സെക്ടര്‍ പൂജാ പന്തല്‍.
C-സെക്ടര്‍ ശിവ മന്ദിര്‍ ദുര്‍‍ഗ്ഗാ പൂജ

രാജ് ഭവന്‍ ശിവമന്ദിര്‍ ദുര്‍ഗ്ഗാ പൂജ.
രാജ് ഭവന്‍ ദുര്‍ഗ്ഗാപൂജ.
രാജ് ഭവന്‍ പൂജ പന്തല്‍.
ഹനുമാന്‍ മന്ദിര്‍, ഗംഗാ മാര്‍ക്കറ്റ്, പന്തല്‍.
നീതി വിഹാര്‍ ദുര്‍ഗ്ഗാപൂജ.

നീതി വിഹാര്‍ പൂജ പന്തല്‍
ദുഷ്ടശക്തികളേ നിഗ്രഹിച്ച്, തിന്മയുടെ മേല്‍ നന്മയുടെ വിജയം.
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി വിജയദശമി, വിദ്യാരംഭം, ദുര്‍ഗ്ഗാപൂജ ആശംസകള്‍.
കൂടുതല്‍ പൂജാ പന്തല്‍ ദൃശ്യങ്ങളുമായി തുടരും.

കൃഷ്