Thursday, September 13, 2007

ഓണം 2007 - കലാവിരുന്ന് (ഭാഗം-3)

ഓണം 2007 - കലാവിരുന്ന് (ഭാഗം-3)
(ഒന്നാം ഭാഗം, രണ്ടാം ഭാഗം)


കേരള കലാ സാംസ്കാരിക വേദിയുടെ 2007-ലെ ഓണം കലാവിരുന്ന് ഒരു ഇടവേളക്കു ശേഷം തുടരുന്നു.. കൂടുതല്‍ ചിത്രങ്ങളുമായി...

“പേരു കേട്ട തറവാടി, പോക്കിരിക്കു തെമ്മാടി, മണ്ണിലെ ... സോമകന്യകേ..”
ഹലോ-യിലെ വരികളുമായി ഒരു സിനിമാറ്റിക്ക് ഡാന്‍സ്.

ഡിങ്ക് ഡാങ്കാ.. ഡിങ്ക് ഡാങ്കാ.. (ലാലേട്ടന്‍ സ്റ്റൈലില്‍)
ഒരു ജെ.സി.ബി. കിട്ടിയിരുന്നെങ്കില്‍‌ല്‍‌ല്‍...... ഒന്നു പുറം ചൊറിയാമായിരുന്നൂ‍ൂ‍ൂ‍ൂ.....”

ജയനേയും, മമ്മൂട്ടിയേയും, പ്രേംനസീറിനേയും, അച്ചുമാമനേയും മറ്റും അനുകരിച്ച് കൊണ്ട് കുഞ്ഞ്പുലി.

ആ മുകളില്‍ അവതരിപ്പിച്ച ആള്‍ തന്നെ ഇവിടെയും. ഒരു പ്രണയഗാനവുമായി ‘യുവ’നായികയോടൊത്ത്..

(ഈ ‘യുവ’താരം തന്നെയാണ് ഓട്ടംതുള്ളലും അവതരിപ്പിച്ചത്)

...

ഓണത്തിനിടക്ക് എന്തരേ പുട്ടുകച്ചവടം എന്നൊന്നും പറഞ്ഞേക്കല്ലേ.

ദാ... ഞമ്മണ്ടെ ഒരു കളി. കോല്‍ക്കളി. മാപ്പിളപ്പാട്ടിന്റെ വരികള്‍ക്കൊത്ത്..
നിന്ന് കാല്‍കഴക്കുന്നു, ഇനി ച്ചിരി ഇരുന്ന് കോലടിക്കാം.

ഇനി ച്ചിരി കളി.. ദാ.. ങ്ങനെ തന്നേന്ന്..
കോലടി മുറുകട്ടെ.
(ഓണം കഴിഞ്ഞ് റംസാന്‍ വരികയല്ലേ, റമദാന്‍ ആശംസകളും)

“വാസ്കോഡ ഗാമാ...” എന്ന ഗാനവുമായി ഒരു സിനിമാറ്റിക്ക് ഡാന്‍സ്.
അലക്കിപ്പൊളീഷ്ടാ..

..

ഇനി അടുത്തത് ഒരു സൂപ്പര്‍ ചിത്രമാണ്. ഓ.. എന്തൊരു ഫോട്ടോഗ്രാഫി വൈദഗ്ദ്യം എന്നൊന്നും പറഞ്ഞേക്കല്ലേ. ഇത് എങ്ങനെ പതിഞ്ഞുവെന്ന് എനിക്കു പോലും പിടിയില്ല.
:
:

ആകെ ഒരു പുകമയം. മുകളില്‍ കളിച്ചുകൊണ്ടിരുന്നവരെല്ലാം പുകയായി അപ്രത്യക്ഷമായതാണോ. ആ... അവിടെ നോക്കിയിട്ടൊന്നും കാണുന്നില്ല..

(ഇനി അടുത്ത വര്‍ഷം കാണുമായിരിക്കും)

കൃഷ്.

Wednesday, September 12, 2007

ഓണം 2007 - കലാവിരുന്ന്‌ (ഭാഗം 2)

ഓണം 2007 - കലാവിരുന്ന്‌ (ഭാഗം 2)
(കലാവിരുന്ന് ഒന്നാം ഭാഗം ഇവിടെ)



കേരള കലാ സാംസ്കാരിക വേദി അവതരിപ്പിച്ച ഓണം 2007 കലാവിരുന്ന് തുടരുന്നു... കുറച്ചുകൂടി ദൃശ്യങ്ങള്‍:


കുഞ്ഞുകലാകാരന്മാര്‍ ഒന്നിച്ചപ്പോള്‍.
കിഡ്സ് പൌവര്‍.
അപ്പോള്‍ എന്റെ കുഞ്ഞുങ്ങളേ, പ്രജകളേ, നമുക്ക് സന്തോഷമായി. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്മ വരട്ടെ. അടുത്തവര്‍ഷവും ഓണത്തിന് നോം വരുന്നുണ്ട്.

തിരുവാതിര-1.
തിരുവാതിര-2.
സിനിമാറ്റിക്ക് ഡാന്‍സ്-1.
സിനിമാറ്റിക്ക് ഡാന്‍സ്-2.
ഒരു കുഞ്ഞു കലാകാരന്‍ അവതരിപ്പിച്ച ഓട്ടം തുള്ളല്‍. വിഷയം ഇപ്പോഴത്തെ കേരളവും കേരളരാഷ്ട്രീയവും.

ചിക്കന്‍‌ഗുനിയ, ഡെങ്കിപ്പനി, മൂന്നാര്‍ ഒഴിപ്പിക്കല്‍, ഭൂമി വിവാദം, വിമാനയാത്രയിലെ ഞോണ്ടല്‍, വാണിഭം, അച്ചുമാമന്‍ തുടങ്ങി സകല വര്‍ത്തമാന വിഷയങ്ങളും എടുത്ത് അലക്കിപ്പൊളിച്ചു. സദസ്സ് ഇളകിമറിഞ്ഞു.
വീണ്ടും ഒരു സിനിമാറ്റിക്ക് ഡാന്‍സ്.
അഹല്യാ കഥ - നൃത്തരൂപത്തിലുള്ള അവതരണം.
ഒരു അടിപൊളി സിനിമാറ്റിക്ക് ഡാന്‍സുമായി ‘യുവ’കലാകാരന്മാര്‍.
ഭരതനാട്യം-1.
ഭരതനാട്യം-2.
തമിഴിലെ ഒരു അടിപൊളി തട്ടുപൊളിപ്പന്‍ ഫാസ്റ്റ് നമ്പറുമായി...
ദേ.. വന്നു അയ്യപ്പ ബൈജു. എവിടെ ഒരു പരിപാടി നടക്കുവാണെങ്കിലും അവിടെ എത്തിക്കോളും.. അടി വാങ്ങിക്കാന്‍, അല്ലാതെന്തിനാ. (ഓണമല്ലേ ആശാനെ.. ഇന്ന് പാമ്പായില്ലെങ്കില്‍ എങ്ങനാ..)
എങ്ങിനെയെല്ലാം അടി വാങ്ങിക്കാം എന്നതില്‍ ബിരുദാനന്തര ബിരുദം നേടിയ എന്റടുത്താ കളി. ദേ.. ഇങ്ങനെയും കൊടുക്കാം, പക്ഷേ, തിരിച്ചു വാങ്ങിയിട്ടേ ബൈജു പോകൂള്ളൂ. അതാണ് അയ്യപ്പ ബൈജു.

...

(കലാപരിപാടികള്‍ കഴിഞ്ഞില്ലാ കേട്ടോ, ഇനിയുമുണ്ട്.... ഉടന്‍ തന്നെ പോസ്റ്റാമേ)


കൃഷ്.

Tuesday, September 11, 2007

ഓണം 2007 - കലാവിരുന്ന്‌.

ഓണം 2007 - കലാവിരുന്ന്‌.

കേരള കലാ സാംസ്കാരിക വേദി (ഇറ്റാനഗര്‍) യുടെ പതിമൂന്നാം വാര്‍ഷികവും 2007-ലെ ഓണാഘോഷത്തിന്റെ ഭാഗമായി കലാപരിപാടികളും സെപ്റ്റംബര്‍ 9-ന്‌ വിപുലമായി ആഘോഷിച്ചു. ഇവിടെ അവതരിപ്പിച്ച കലാപരിപാടികളുടെ ചില ദൃശ്യങ്ങള്‍:

മുഖ്യാതിഥിയെ വരവേല്‍ക്കാനായി താലപ്പൊലിയേന്തിയ മലയാളിമങ്കമാര്‍.
ഒരാഴ്ചയിലേറെയായി ഇടവിടാതെ പെയ്യുന്ന കനത്ത മഴ അല്‍പനേരത്തേക്ക്‌ വിട്ടുമാറിയപ്പോള്‍ - സ്വാഗത സംഘം.

സുസ്വാഗതം.

ബഹു: കലാസാംസ്കാരിക മന്ത്രിയെ ആനയിക്കുന്നു.
ഭദ്രദീപം തെളിയിക്കല്‍.
വേദിയില്‍ നിന്നും.

സദസ്സ്‌..
രംഗപൂജ-1. രംഗപൂജ-2
കേരളീയം-1.
കേരളീയം-2.
കേരളീയം-3. (ബാലികാബാലന്മാര്‍)
കേരളീയം-4. (തിരുവാതിര)
കേരളീയം-5 (തിരുവാതിര)
കേരളീയം-6 (മഹാബലിയും വാമനനും)
കേരളീയം-7 ( വാമനന്‍ മഹാബലിയുടെ ശിരസ്സില്‍ പാദം വെക്കുന്നു)

കേരളീയം-8 (തെയ്യങ്ങള്‍)
കേരളീയം-9. (തെയ്യങ്ങള്‍)
കേരളീയം-10 (വള്ളംകളി)
കേരളീയം-11 (വള്ളംകളി)
മാവേലീ, ദേ പുലി പുറകിലുണ്ടേ..
....

തീര്‍ന്നില്ലാ, കലാവിരുന്ന്‌ തുടരുന്നു.. (അടുത്ത പോസ്റ്റില്‍)

കൃഷ്‌