Monday, October 27, 2008

ദീപാവലി ആശംസകള്‍.

ദീപാവലി ആശംസകള്‍.


ജീവിതത്തിലെ ദുഃഖത്തിന്റെ അന്ധകാരത്തിലേക്ക്
സന്തോഷത്തിന്റെ പ്രകാശം പടരട്ടെ.




തമസോ മാ ജ്യോതിര്‍ഗമയ.



എല്ലാവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി ആശംസകള്‍!!


(അധികശബ്ദമുള്ള പടക്കങ്ങള്‍ കഴിവതും ഒഴിവാക്കുക. ശബ്ദമലിനീകരണം കുറക്കുക.)

Sunday, October 19, 2008

പഞ്ചവാദ്യം - വീഡിയോ കാഴ്ചകള്‍.

പഞ്ചവാദ്യം - വീഡിയോ കാഴ്ചകള്‍.

ചിറ്റലംചേരി വേല (2008) ഉത്സവത്തിന്റെ പഞ്ചവാദ്യം - വീഡിയോ പോഡ്‌കാസ്റ്റ്:





(Panchavadyam-1. Duration of Video: 1 Min.16 sec.)

(Replay after buffering)




(Panchavadyam-2. Duration of Video: 3 Min. 25 sec.)




(Panchavadyam-3. Duration of Video: 2 min. 12 sec)

Thursday, October 16, 2008

ഓണാഘോഷചിത്രങ്ങള്‍-2.

ഓണാഘോഷചിത്രങ്ങള്‍-2.

ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായ കലാപരിപാടികളില്‍ നിന്നും കുറച്ചുകൂടി ദൃശ്യങ്ങള്‍.
(ഒന്നാം ഭാഗം ഇവിടെ കാണാം)



കേരളീയ നാടന്‍ കലാരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചപ്പോള്‍..



ഏലേലി ഏലേലി തക ഏലേലി ഏലോ..
ഏലേലി ഏലേലി തക ഏലേലി ഏലോ..



ഏനിന്നലെ സൊപ്പനം കണ്ടപ്പോ സൊപ്പനം കണ്ടേ..
ചാവേറി നൂറിനെല്ലാം നാവ് മുളച്ചെന്നേ
കൂനനുറുമ്പെല്ലാം ചേര്‍ന്നൊരാനയെ കൊന്നന്നേ..

പൂവായ പൂവിലെല്ലാം ചോര തെറിച്ചെന്നേ..


മാര്‍ഗ്ഗം കളി.

സമ്മാനം നേടിയ കരാക്കെ ഗായകര്‍.

സിനിമാറ്റിക്ക്.

ഹരഹര ശിവശംഭോ ശംഭോ
ഹരഹര ശിവ ശംഭോ


പാഹി പരംപൊരുളേ ശിവശിവ നാമജപപ്പൊരുളേ..
വരവര്‍ണ്ണിനി ശുഭകാമിനി ഉമതന്‍ പതിയേ..



മൈം ഷോ.

മൈം ഷോ. “അധികാരക്കസേര.“
സിനിമാറ്റിക്ക്.


മോഡേണ്‍ ഡാന്‍സ്.

ഉടുക്കുപാട്ട്.
കന്നിപ്പളുങ്കേ പൊന്നിന്‍ കിനാവേ..

കൊച്ചുകലാകാരികളുടെ ഒപ്പന.

തിരുവാതിര.

ആശംസകളോടെ.

Monday, October 13, 2008

ദുര്‍ഗ്ഗാ പൂജാ ചിത്രങ്ങള്‍ - 2.

ദുര്‍ഗ്ഗാ പൂജാ ചിത്രങ്ങള്‍ - 2.

ദുര്‍ഗ്ഗാ പൂജാ ആഘോഷങ്ങളുടെ കുറച്ചുകൂടി ദൃശ്യങ്ങള്‍. കഴിഞ്ഞ പോസ്റ്റില്‍ നിന്നും തുടര്‍ച്ച.

നഹര്‍ലാഗണ്‍ ബരാപാനി പൂജാ പന്തല്‍.
(ഈ വര്‍ഷം 32ആം വാര്‍ഷികം ആഘോഷിക്കുന്നു
)

ബരാപാനി പൂജാ‍ ദൃശ്യം.

നഹര്‍ലാഗന്‍ കമ്മ്യൂണിറ്റി ഹാള്‍ പൂജാ കമ്മിറ്റിയുടെ പന്തല്‍.
(ഈ വര്‍ഷം 35ആം വാര്‍ഷികം ആഘോഷിക്കുന്നു).


കമ്മ്യൂണിറ്റി ഹാള്‍ പൂജാ ദൃശ്യം.

എ-സെക്ടര്‍ മാര്‍ക്കറ്റ് പൂജാ ദൃശ്യം.



നഹര്‍ലാഗണ്‍ എ-സെക്ടര്‍ പൂജാ.


നിര്‍ജൂലി NERIST Campus-ലെ പൂജാ പന്തല്‍.

നെരിസ്റ്റ് പൂജാ ദൃശ്യം.

നീര്‍ജൂലി മാര്‍ക്കറ്റ് പൂജാ ദൃശ്യം.

നഹര്‍ലാഗന്‍ ശിവ് മന്ദിര്‍ പൂജാ ദൃശ്യം.

കാളിബാരി കാളിമന്ദിര്‍ ദീപാലങ്കാരത്തില്‍.

കാളിമന്ദിര്‍ പൂജാ ദൃശ്യം.

ഇറ്റാനഗര്‍ രാജ് ഭവന്‍ പൂജാ ദൃശ്യം.




ടെലികോം കോമ്പ്ലക്സ് ഹനുമാന്‍ മന്ദിര്‍ പൂജാ പന്തല്‍.




ഹനുമാന്‍ മന്ദിര്‍ പൂജാ ദൃശ്യം.


വിജയദശമി ദിവസം രാവിലെ പൂജ കഴിഞ്ഞ് മൂര്‍ത്തി നിമജ്ഞനത്തിനു മുമ്പായി, വിവാഹിതരായ സ്ത്രീകള്‍ ലക്ഷ്മി, ദുര്‍ഗ്ഗാ, സരസ്വതി എന്നീ മൂര്‍ത്തികളുടെ മുഖത്തില്‍ കുങ്കുമച്ചാന്ത് ചാര്‍ത്തുന്നു. വിവാഹിതരായ സ്ത്രീകള്‍ പരസ്പരം കുങ്കുമച്ചാന്ത് കവിളുകളില്‍ തേയ്ക്കുകയും സ്നേഹസൂചകമായി അന്യോന്യം ആലിംഗനം ചെയ്യുകയും ദീര്‍ഘമാംഗല്യം നേരുകയും ചെയ്യുന്നു.(പ്രത്യേകിച്ചും ബംഗാളികളും നേപ്പാളികളും ആണ് ഇത് കൂടുതലും ആചരിക്കുന്നതായി കാണുന്നത്). പുരുഷന്മാര്‍ തമ്മിലും പരസ്പരം ആലിംഗനം ചെയ്ത് സ്നേഹബന്ധം ഉറപ്പിക്കുന്നു. ‘ബിജൊയ് സന്മിലന്‍‘ എന്നു ഈ ചടങ്ങിനെ വിളിക്കുന്നു.

Tuesday, October 07, 2008

ദുര്‍ഗ്ഗാപൂജ, നവരാത്രി,വിജയദശമി ആഘോഷങ്ങള്‍.

ദുര്‍ഗ്ഗാപൂജ, നവരാത്രി,വിജയദശമി ആഘോഷങ്ങള്‍.

ദുര്‍ഗ്ഗാപൂജ, നവരാത്രി, വിജയദശമി, ദസ്സറ ആഘോഷങ്ങള്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്തിപൂര്‍വ്വം കൊണ്ടാടുകയാണ്‌. ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍, കേരളത്തില്‍ ആയുധപൂജക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി/വിജയദശമി ആഘോഷങ്ങള്‍, മൈസൂരിലെ ദസ്സറ ആഘോഷങ്ങള്‍ എന്നിവ പേരുകേട്ടതാണല്ലോ. ഗുജറാത്തിലും പശ്ചിമഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍ഡിയ നൃത്തവും നടത്തിവരുന്നു. വടക്കെ ഇന്ത്യയില്‍ ഹിമാചലിലെ കുളു ദസ്സറ, മൈസൂര്‍ ദസ്സറ പോലെ പേരു കേട്ടതാണ്‌. വടക്കെ ഇന്ത്യയില്‍ രാംലീലക്കാണ്‌ ഈ ആഘോഷങ്ങളില്‍ പ്രാധാന്യം.

എന്നാല്‍ കിഴക്കന്‍, വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ഇത്‌ ദുര്‍ഗ്ഗാ പൂജയായിട്ടാണ്‌ ആഘോഷിക്കുന്നത്‌.
വിവിധ സ്ഥലങ്ങളിലും കോളനികളും മറ്റും വിവിധ സംഘടനകള്‍ സുന്ദരമായ പന്തലുകള്‍ ഒരുക്കുന്നു. കൊല്‍ക്കത്ത, ഗുവാഗത്തി തുടങ്ങിയ നഗരങ്ങളില്‍ നൂറുകണക്കിനു കൂറ്റന്‍ പന്തലുകളും വ്യത്യസ്തമാര്‍ന്ന അലങ്കാരങ്ങളും ഒരുക്കുന്നു. ചില സംഘടനകള്‍ നഗരങ്ങളിലെ ഏറ്റവും സുന്ദരമായ പന്തലുകള്‍, മൂര്‍ത്തികള്‍, വൈദ്യുതാലങ്കാരങ്ങള്‍, എന്നിവക്ക്‌ സമ്മാനങ്ങളും നല്‍കാറുണ്ട്‌. ഈ പന്തലുകളില്‍ ദുര്‍ഗ്ഗ, ഗണപതി, ലക്ഷ്മി, സരസ്വതി, കാര്‍ത്തികേയന്‍ എന്നിവരുടെ മൂര്‍ത്തികള്‍ സ്ഥാപിക്കുന്നു. ഷഷ്ടി ദിവസം രാത്രിയാണ്‌ മൂര്‍ത്തി സ്ഥാപന. അതുകഴിഞ്ഞ്‌ സപ്തമി തൊട്ട്‌ പൂജയും ഭക്തജനങ്ങളുടെ വരവുമായി. മഹാസപ്തമി പൂജ, ദുര്‍ഗ്ഗാഷ്ടമി പൂജ (ചണ്ഡി പൂജ), നവമി പൂജ എന്നിവക്കാണ്‌ പ്രാധാന്യം. വയസ്സറിയിക്കാത്ത പെണ്‍കുട്ടികളെ അണിയിച്ചൊരുക്കി 'കുമാരിപൂജ'യും ചെയ്യാറുണ്ട്‌.
സന്ധ്യാസമയത്ത്‌ ആരതി മല്‍സരവും, മിക്ക പന്തലുകളിലും അതിനടുത്ത താല്‍ക്കാലിക സ്റ്റേജില്‍ കുട്ടികള്‍ക്കായി നൃത്ത/കലാപരിപാടികളും നടത്തുന്നു.
വിജയദശമി ദിവസം പൂജ കഴിഞ്ഞതിനുശേഷം ഉച്ചയോടെ ഈ മൂര്‍ത്തികള്‍ ഘോഷയാത്രയായി അടുത്തുള്ള നദികളിലോ, സമുദ്രത്തിലോ, കുളത്തിലോ നിമജ്ഞനം ചെയ്യുന്നു.

ഈ വര്‍ഷം ഇവിടെ ഇരുപതിലേറെ ദുര്‍ഗാ പൂജ പന്തലുകള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്‌. മഹാസപ്തമി നാളിലും ദുര്‍ഗ്ഗാഷ്ടമി നാളിലും ഇവയില്‍ ചില പന്തലുകളില്‍ ഒരു ഓട്ട പ്രദക്ഷിണം നടത്തി. സന്ധ്യയായാല്‍ ട്രാഫിക്കിന്റെ തിരക്കും മറ്റും, പിന്നെരാത്രിയില്‍ ചെറുതായി തണുപ്പും തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌, പൂജയും പ്രസാദവിതരണം ഇല്ലാത്ത, താരതമ്യേന തിരക്കു കുറഞ്ഞ സമയങ്ങളിലാണ്‌ പോയത്‌.

ഇറ്റാനഗറിലെ വിവിധ പൂജ പന്തല്‍ ദൃശ്യങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായി പങ്കുവെക്കുന്നു:



ഹനുമാന്‍ മന്ദിര്‍ പൂജാ പന്തല്‍, ഗംഗാ മാര്‍ക്കറ്റ്.



സീറോ പൊയന്റ് പൂജാ പന്തല്‍ കവാടം.

പൂജക്ക് മുമ്പായി ഭക്തജനങ്ങള്‍ സ്ഥാനം പിടിക്കുന്നു. സീറോ പോയന്റ് പൂജാ പന്തലില്‍ നിന്നും.



സി-സെക്ടര്‍ ശിവ് മന്ദിര്‍ പൂജാ പന്തല്‍ - പുറം കാഴ്ച.

സി-സെക്ടര്‍ ശിവ് മന്ദിര്‍ പൂജാ പന്തലില്‍ നിന്നും.

വലിയ ഡോളക്കുമായി വാദ്യക്കാര്‍ തയ്യാറാവുന്നു.


പി-സെക്ടര്‍ പൂജാ പന്തല്‍ കവാടം.
പി-സെക്ടര്‍ കോളനി മന്ദിര്‍.


മാ ദുര്‍ഗ്ഗാ.
( മുകളിലെ ഈ ചിത്രം Flickr Explore Interesting #242 (6-10-2008) ആയി തിരഞ്ഞെടുത്തു. )

മഹിഷാസുര മര്‍ദ്ദിനി.


നീതി വിഹാര്‍ പൂജാ പന്തല്‍ കവാടം.

യാ ദേവി സര്‍വ്വഭൂതേഷു,
മാതൃരൂപേണ സംസ്ഥിതാ
നമസ്തസ്യേ നമസ്തസ്യേ
നമസ്തസ്യേ നമോ നമഃ

(നീതി വിഹാര്‍ പൂജാ പന്തലിലെ ഉച്ചപൂജ)

ശ്രീ ദുര്‍ഗ്ഗ പ്രതിഷ്ഠാ. (ദുര്‍ഗ്ഗാ മന്ദിര്‍, നീതി വിഹാര്‍)

ആകാശ്‌ദീപ് കോമ്പ്ലക്സിലെ പന്തല്‍ കാഴ്ച. (ഇഷ്ടപ്പെട്ട ഒരു പന്തല്‍ക്കാഴ്ച.)


തിന്മയുടെ മേല്‍ നന്മയുടെ വിജയം. വിജയദശമി.


(കുറച്ചുകൂടി പന്തല്‍ ദൃശ്യങ്ങളുമായി ഉടന്‍ എത്തുന്നതാണ്‌.
)