Sunday, January 20, 2008

ഘോഷയാത്ര - വീഡിയോ.

ഇറ്റാനഗറിലെ ഈ വര്‍ഷത്തെ മകരവിളക്ക് ഘോഷയാത്ര വീഡിയോ ചിത്രങ്ങള്‍.

(P&S ഡിജിക്യാം കൊണ്ട് എടുത്തതാണിത്. അതിനാല്‍തന്നെ വീഡിയോ ഗുണമേന്മ അത്ര മെച്ചമല്ല.)

മുകളിലത്തെ അതേ വീഡിയോ കാണാന്‍ പറ്റുന്നില്ലെങ്കില്‍ ഇവിടെ യൂട്യൂബില്‍ കാണാം. ചിത്രത്തിലെ പ്ലേ ബട്ടനില്‍ ക്ലിക്കുക.
(സ്ലോ നെറ്റ് കണക്ഷനാണെങ്കില്‍ തടസ്സമില്ലാതെ കാണാന്‍ മുഴുവന്‍ ബഫ്ഫറിംഗ് കഴിഞ്ഞിട്ട് റീപ്ലേ ചെയ്യുക)


അമ്മന്‍‌കുടം തുള്ളല്‍.
“പഴനിമല കോവിലിലെ പാ‍ല്‍ക്കാവടി, ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി, വേല്‍‌മുരുകാ ഹരോ ഹരാ...” അമ്മന്‍‌കുടം തുള്ളല്‍.

(സ്റ്റില്‍ ചിത്രങ്ങള്‍ ഇവിടെ)

17 comments:

കൃഷ്‌ | krish said...

ഇറ്റാനഗറിലെ ഈ വര്‍ഷത്തെ മകരവിളക്ക് ഘോഷയാത്രയുടെ 3 വീഡിയോ ചിത്രങ്ങള്‍.
(വീഡിയോ പോഡ്കാസ്റ്റ് പരീക്ഷണം).

(അഭിപ്രായം അറിയിക്കുമല്ലോ.)

Prasanth. R Krishna said...

ക്യഷ്.....നന്നായിരിക്കുന്നു വീഡിയോസ്....ഇതു ഒരു പുതുമയായി..ഇനിയും പോരട്ടെ കൂടുതല്‍ കൂടുതല്‍ വീഡിയോസ്...പറയുന്ന വാക്കിന് ആത്മാര്‍ത്ഥത വേണമന്നകൊണ്ടാണ് ഇടക്ക് വിമര്‍ശനം...

ഗോപന്‍ - Gopan said...

അന്യം വന്നു പോയ മകരവിളക്കും ആഘോഷങ്ങളും
വീഡിയോ വഴി കണ്ടെങ്കിലും സമാധാനിക്കാം അല്ലേ..
പോസ്ടിനു നന്ദി..
സ്വാമി ശരണം !

അഭിലാഷങ്ങള്‍ said...

കൃഷ്,

എല്ലാ വീഡിയോയും കണ്ടു.

കേരളത്തിലേതിനേക്കാള്‍ ആഘോഷങ്ങള്‍ കേരളത്തിന് പുറത്തുതന്നെ!

ഇറ്റാനഗറിലെ ഉത്സവക്കാഴ്ചകള്‍ ബൂലോകരിലേക്ക് കൂടി എത്തിച്ച കൃഷിന് നന്ദി..

വേണു venu said...

പരീക്ഷണത്തില്‍‍ തോറ്റിട്ടില്ല കേട്ടോ.

ആവര്‍ത്തിക്കുന്ന ചെല സീക്യന്‍സ് എഡിറ്റു ചെയ്തു മാറ്റാം എന്നു തോന്നുന്നു.

ഒത്തിരി സമയം ചെലവഴിച്ച് ഇത് പ്രോഡ്കാസ്റ്റ് ചെയ്ത അര്‍പ്പണ ബോധത്തിന്‍ ആശംസകള്‍‍.:)

ഹരിശ്രീ said...

കൊള്ളാല്ലോ കൃഷ് ഭായ്,

നന്നായിരിയ്കുന്നു...അവിടെ ഇത്ര ഗംഭീര ആഘോഷങ്ങളോ ???

ഈ പരീക്ഷണം കൊള്ളാം....

അതുല്യ said...

അതിനു അഭിലാഷേ, കേരളത്തിലേ ആളുകള്‍ ഒക്കേനും ഇപ്പോ പുറത്തല്ലേ? അതൊണ്ടാണിത്. മസ്കറ്റ് അമ്പലത്തിലേ അയ്യപ്പ വിളക്ക് കണ്ടോ ആരെങ്കിലും റ്റിവിയില്‍? സോനാപൂര്‍ ദുബായിലും ലേബര്‍ ക്യാമ്പില്‍ അയ്യപ്പ് വിളക്കുണ്ടായിരുന്നു. ഈ കഴിഞ ഓണത്തിനു, എനിക്ക് തോന്നിയത്, അല്ലെങ്കില്‍, നാട്ടിലേക്കാളും ഓണമെന്ന് ഫീല്‍ എനിക്കുണ്ടായത് ഇവിടേയാണു. ജോലിത്തിരിക്കിനിടയില്‍ ഇതൊക്കെയും മുന്‍ കൈ എടുത്ത് നടത്തിവരുന്നവര്‍ക്ക് ഒരു സ്പെഷല്‍ ബ്രാവോ സുലു. ഈ വീഡിയോ എടുത്ത് അപ്പ്ലോഡാക്കീയതിനു സ്പെഷല്‍ നന്ദിനി പശൂം.

ഉപാസന | Upasana said...

യെല്ലാതും സൂപ്പര്‍ അണ്ണാ
:)
ഉപാസന

വാല്‍മീകി said...

കൊള്ളാം കൃഷ് ഉത്സവക്കാഴ്ചകള്‍.

G.manu said...

ഉത്സവക്കാഴ്ചകള്‍ അടിപൊളി..

ശ്രീവല്ലഭന്‍ said...

കൃഷ്‌,
ഒരു ഉത്സവ പ്രതീതി തന്നെ. നന്ദി.

ഗീതാഗീതികള്‍ said...

ഈ വീഡിയോകള്‍കണ്ടപ്പോള്‍ കേരളത്തിലെ കാഴ്ചയാണോ എന്നു തന്നെ സംശയിച്ചു....

ഏതായാലും കേരളത്തിനു പുറത്തും ഇതൊക്കെ ഇത്ര ആഘോഷമായി കൊണ്ടാടുന്നു എന്നറിഞ്ഞതില്‍ സന്തോഷം

ഈപോഡ് കാസ്റ്റിന് നന്ദി...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മനോഹരമായിരിക്കുന്നു ഉത്സവക്കാഴ്ചകള്‍...

കൃഷ്‌ | krish said...

ഘോഷയാത്ര വീഡിയോ പോഡ്കാസ്റ്റ് കാണാന്‍ വന്ന പ്രശാന്ത് കൃഷ്ണ, ഗോപന്‍, അഭിലാഷ്, വേണു, ഹരിശ്രീ, അതുല്യാജി, ഉപാസന, വാല്‍മീകി, മനു, ശ്രീവല്ലഭന്‍, ഗീതാഗീതികള്‍, പ്രിയ ഉണ്ണികൃഷ്ണന്‍ തുടങ്ങി എല്ലാവര്‍ക്കും സ്വാമി ശരണം. ഒപ്പം നന്ദിയും.

അഗ്രജന്‍ said...

ഒരു മിനിറ്റ്... ഒരു മിനിറ്റ് കൃഷ് ഭായ്... ഞാനും കൂടെയുണ്ട് :)

ഈ ഉത്സവക്കാഴ്ചകള്‍ നന്നായിട്ടുണ്ട് - നന്ദി!

അമ്മന്‍ കുടം തുള്ളല്‍ - ഞങ്ങളുടെ ഭാഗത്തൊക്കെ ഇത് കരകാട്ടം എന്നാണ് അറിയപ്പെടുന്നത്...!

കൃഷ്‌ | krish said...

അഗ്രൂ‍.. പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്. പോന്നോളൂ. പെരുത്ത് നന്ദി.

കരകാട്ടവും കുഭക്കളിയുമെല്ലാം കൂടുതലും തമിഴ്‌നാട്ടില്‍ നിന്നുമുള്ള പ്രൊഫഷണല്‍ സംഘങ്ങളാണല്ലോ കളിക്കാറ്. ഇത് ഇവിടെത്തന്നെയുള്ളവര്‍ ഒരാഴ്ച വ്രതം എടുത്ത് ചെയ്യുന്നതാണ്. കളി ഏകദേശം ഒരുപോലെ തന്നെ.

കുമാരന്‍ said...

നന്നായിരിക്കുന്നു ക്രിഷ്..
എന്റെ ബ്ലോഗില്‍ വിസിറ്റ് ചെയ്ത് കമന്റ് ചെയ്തതിനു നന്ദി.