Saturday, August 23, 2008

ഉണ്ണിക്കണ്ണന്റെ പിറന്നാള്‍

ഉണ്ണിക്കണ്ണന്റെ പിറന്നാള്‍.

ഇന്ന് ഉണ്ണിക്കണ്ണന്റെ പിറന്നാള്‍.
ശ്രീകൃഷ്ണ ജന്മാഷ്ടമി, ഗോകുലാഷ്ടമിയെന്നൊക്കെ വിളിക്കുന്ന ശ്രീകൃഷ്ണ ജയന്തി.
ദുഷ്ടജനനിഗ്രഹത്തിനും ശിഷ്ടജനപരിപാലനത്തിനും ഭഗവാന്‍ കൃഷ്ണാവതാരമെടുത്ത പുണ്യനാള്‍.

നാടെങ്ങും ശ്രീകൃഷ്ണജയന്തിയും ഘോഷയാത്രയും ഉറിയടി ആഘോഷങ്ങളും കൊണ്ടാടുമ്പോള്‍എല്ലാവര്‍ക്കും ജയന്തി ആശംസകള്‍.

നാട്ടില്‍ പോയപ്പോള്‍ ഗുരുവായൂരില്‍ കണ്ണനെ ദര്‍ശിക്കാന്‍ പോയപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ സന്ദര്‍ഭത്തില്‍ ഇവിടെ പങ്കുവെക്കുന്നു.




ലക്ഷ്മീനാരായണന്‍

കണ്ണന്‍ കണ്ണന്‍ സര്‍വ്വമയം.

ഗുരുവായൂര്‍ ക്ഷേത്രം ഒരു പാര്‍ശ്വവീക്ഷണം.


ഗുരുവായൂരമ്പലനടയില്‍ ഒരു ദിവസം ഞാന്‍ പോയി, പിന്നെയും പിന്നെയും പോയി.



കിഴക്കേ നട. ആള്‍ത്തിരക്കൊഴിഞ്ഞ സമയത്ത്‌ എടുത്ത ചിത്രം.

എപ്പോഴും വന്‍ ഭക്തജനതിരക്ക്‌ അനുഭവപ്പെടുന്ന ക്ഷേത്രസന്നിധിയില്‍ ഇങ്ങനെ ആളൊഴിഞ്ഞ്‌ കാണുന്നത്‌ അപൂര്‍വ്വമാണ്‌.

(അടുത്തദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക്‌ ചെന്നപ്പോള്‍ ഏകദേശം ഒന്നര കി.മി. നീളത്തില്‍ ക്യൂ ആയിരുന്നു. ഒരു മണിക്കൂര്‍ കൂടി കഴിഞ്ഞപ്പോഴേക്കും ക്യൂ-വിന്റെ നീളം 3 കി.മി.യെങ്കിലും ആയിക്കാണണം. പിന്നെയും ഒരു മൂന്ന് മണിക്കൂറിലേറെ വേണ്ടിവന്നു ക്ഷേത്രത്തിനകത്തു ചെന്ന് കണ്ണന്റെ ദര്‍ശനം കിട്ടാന്‍.
)

ക്ഷേത്രക്കുളം.


ക്ഷേത്രക്കുളം രാത്രിയില്‍.

രാത്രിയില്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ അവതരിപ്പിച്ച നൃത്ത അരങ്ങേറ്റം.

മോഹിനിയാട്ടം.


ഒരു നൃത്തവിദ്യാലയത്തിലെ കൊച്ചു നര്‍ത്തകികള്‍ ശ്രീ ഗുരുവായുരപ്പനു മുമ്പില്‍ അവതരിപ്പിച്ച മോഹിനിയാട്ടവും ഭരതനാട്യവും ഹൃദ്യവും മനോഹരവുമായിരുന്നു.

(ഒന്നാമത്തെ ചിത്രം ഗുരുവായൂരില്‍ നിന്നും എടുത്തതല്ല)

15 comments:

krish | കൃഷ് said...

നാടെങ്ങും ശ്രീകൃഷ്ണജയന്തിയും ഘോഷയാത്രയും ഉറിയടി ആഘോഷങ്ങളും കൊണ്ടാടുമ്പോള്‍എല്ലാവര്‍ക്കും ജയന്തി ആശംസകള്‍.
ഒപ്പം കുറച്ച് ഗുരുവായൂര്‍ ചിത്രങ്ങളും.

Rejesh Keloth said...

SREEKRISHNA JAYANTHI AASHAMSAKAL.... :)
chithrangal nannayi...

വേണു venu said...

നല്ല ചിത്രങ്ങള്‍ കൃഷേ. നാളെയാണു് ഇവിടെ ജന്മാഷ്ടമി. നാട്ടില്‍ ഇന്നും. ആശംസകള്‍..

Sarija NS said...

krishnaashttami...!!

smitha adharsh said...

ജന്മാഷ്ടമി ആശംസകള്‍..ചിത്രങ്ങള്‍ മനോഹരം..

ഉപാസന || Upasana said...

Good Pics.
Dance ente weakness aaNe
;-)
Upasana

കുറുമാന്‍ said...

ജന്മാഷ്ടമി ആശംസകള്‍. ഗുരുവായൂര്‍ അമ്പലനടയില്‍ തിരക്കില്ലാതിരിക്കുന്ന സമയം അപൂര്‍വ്വം.

പ്രയാസി said...

കലക്കന്‍ ചിത്രങ്ങള്‍.
ആശംസകളോടെ..:)

mydailypassiveincome said...

ജന്മാഷ്ടമി ആശംസകള്‍.

ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. അതുപോലെ നൃത്തവും മറ്റും കാണാന്‍ എവിടെ അവസരം കിട്ടുന്നു?

“ഗുരുവായൂരമ്പലനടയില്‍
ഒരു ദിവസം ഞാന്‍ പോകും
ഗോപുരവാതില്‍ തുറക്കും
ഞാന്‍ ഗോപകുമാരനെ കാണും”

കുഞ്ഞന്‍ said...

കൃഷ്ഭായി..

ജന്മാഷ്ടമി ആശംസകള്‍..!

ആദ്യ പടം ഒരു നോര്‍ത്തിന്ത്യന്‍ ഛായ.

Appu Adyakshari said...

കൃഷ്, ജന്മാ‍ഷ്ടമി ആശംസകള്‍!
ഈ ഗുരുവായൂര്‍ ചിത്രങ്ങള്‍ പങ്കുവച്ചതിന് നന്ദി!

അനില്‍@ബ്ലോഗ് // anil said...

കൃഷ്,
ആശംസകള്‍.
ഒരു ചെറിയ വിഷമം. പിഞ്ചുകുഞ്ഞുങ്ങള്‍ വേഷംകെട്ടി മണിക്കൂര്‍ കണക്കിനു അലയുന്ന കാഴ്ച കാണുമ്പോള്‍.

Ziya said...

ആശംസകള്‍...
ചിത്രങ്ങള്‍ മനോഹരം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചിത്രങ്ങള്‍ നന്നായി

ഇതിപ്പഴാ കണ്ടെ സോ വൈകിയ ആശംസകള്‍

Anil cheleri kumaran said...

നന്നായിട്ടുണ്ട്
എനിക്കും പോകണം ഉടനെ