Monday, September 14, 2009

ഓണാഘോഷദൃശ്യങ്ങള്‍ - 2009.

ഓണാഘോഷദൃശ്യങ്ങള്‍ - 2009.

അരുണാചല്‍ പ്രദേശിലെ കേരള കലാ സാംസ്കാരിക വേദിയുടെ പതിനഞ്ചാമത്‌ വാര്‍ഷികവും ഓണാഘോഷപരിപാടികളും സെപ്റ്റംബര്‍ 12-നു വളരെ ഭംഗിയായി ആഘോഷിച്ചു.

ഇതിനു മുന്നോടിയായി കഴിഞ്ഞ ആഴ്ചകളില്‍ കായികമല്‍സരങ്ങളും, ചിത്രരചന, ക്വിസ്സ്‌, കവിതാപാരായണം, പൂക്കളമല്‍സരം എന്നിവയും സംഘടിപ്പിച്ചിരുന്നു.


(ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ്‌ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മന്ത്രിമാരെയും മറ്റും മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നില്ല. ഇപ്രാവശ്യം മുഖ്യാതിഥികളായി സന്നിഹിതരായത്‌ രാജീവ്‌ ഗാന്ധി യുണിവേര്‍സിറ്റി വൈസ്‌ ചാന്‍സലര്‍ ശ്രീ കെ.സി.ബെല്ലിയപ്പയും ഇവിടുത്തെ ജില്ലാധികാരിയും ജില്ലാ മജിസ്ട്രേറ്റുമായ ശ്രീമതി പദ്മിനി സിംഗ്ലയുമായിരുന്നു.)






അതിഥികളെ സ്വീകരിക്കാനായി, പരിപാടികള്‍ നടക്കുന്ന സ്ഥലത്തിനുമുന്നില്‍ ...



അതിഥികളെ സ്വീകരിച്ച്‌ ആനയിക്കുന്നു.

...

ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കലാവിരുന്ന് ദൃശ്യങ്ങളിലൂടെ..

ഭദ്രദീപം കൊളുത്തി കലാവിരുന്ന് ഉദ്ഘാടനം ചെയ്യുന്നു.


മാവേലിമന്നന്‍ സദസ്സിലെ പ്രജകളെ കാണാന്‍ ആഗതനായപ്പോള്‍.


നിറഞ്ഞ സദസ്സ്‌.


രംഗപൂജ.


വള്ളംകളി.


കേരളീയം.



കേരളീയം.
കേരളീയം-1.


കഥകളി വേഷങ്ങള്‍.



കേരളീയം.
തിരുവാതിര.




ഗ്രൂപ്പ്‌ നൃത്തം.

നിറഞ്ഞ സദസ്സിന്റെ കൈയ്യടി നേടിയെടുത്ത സ്ഫുടതയോടെയുള്ള മലയാളം കവിതാ പാരായണം.



(നൃത്തനൃത്ത്യങ്ങളുടേയും സ്കിറ്റുകളുടേയും കൂടുതല്‍ ചിത്രങ്ങള്‍ അടുത്ത പോസ്റ്റില്‍.)

13 comments:

Baiju Sultan said...

പറയാതെ വയ്യ: നന്നായിരിക്കുന്നു, അവിടെയും ഇത്ര കേമമായി ഓണാഘോഷം നടക്കുന്നുവെന്നതറിയുന്നതിപ്പോഴാണ്‌.

മുസാഫിര്‍ said...

അപ്പോ ഭാരതത്തിന്റെ കിഴക്കേ അറ്റത്തും ഓണം പൊടി പൊടിച്ചു അല്ലെ ?നല്ല റിപ്പോര്‍ട്ട് കൃഷ്.

Rakesh R (വേദവ്യാസൻ) said...

:)

ARK said...

അയ്യോ, അവിടെ ഇറ്റാനഗറില്‍ പോലും ഇത്രയും മലയാളികളും വിപുലമായ ഓണാഘോഷവും ഉണ്ടോ?
Thank U Krish

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:കണ്ടു മടുത്ത പച്ചയും ചോപ്പും തിരുവാതിരകള്‍ക്കിടയില്‍ ഒരു വ്യത്യസ്ത ചിത്രം -- നീല തിരുവാതിര !

മഴത്തുള്ളികള്‍ said...

കൃഷ്, വളരെ ഭംഗിയായിരിക്കുന്നു. ഓണാഘോഷം അവിടെയും വിവിധ പരിപാടികളോടെ കൊണ്ടാടിയല്ലോ? അതെല്ലാം ഭംഗിയായി ക്യാമറയിലാക്കുകയും ചെയ്തു.

Pattathil Manikandan said...

നന്നായിട്ടുണ്ട്, ഫോടോസും എല്ലാം വളരെ വ്യക്തമായിട്ടുണ്ട്, നന്ദി, ആശംസകള്‍.

അനില്‍@ബ്ലോഗ് // anil said...

ആടിപൊളിയാണല്ലോ, ഭായ്.
ഇത്തവണ ഞങ്ങടെ ഓണം പെരുമഴയിലായിരുന്നു.

Anonymous said...

ona dhrishyangal kooduthal manoharam...

രഘുനാഥന്‍ said...

കൊള്ളാം കൃഷേ....(പിന്നേ അവിടെ കിട്ടുന്ന ഒരു നാടന്‍ പട്ടയുണ്ടല്ലോ? അതിന്റെ പേരെന്താ? ഞാനങ്ങു മറന്നു..

ജെ പി വെട്ടിയാട്ടില്‍ said...

keyman is missing. so let me write in english.\
kaikkottikkaliyude video clip undengil idaamo?
paripaadikal valare nannaayittundu.\
maavelikku kerala chchaaya kuravaa.
pinne ellam kollam

BELATED ONAM WISHES

krish | കൃഷ് said...

നന്ദി,
ബൈജു സുൽത്താൻ,
മുസാഫിർ,
വേദവ്യാസൻ,
എആർകെ,
കുട്ടിച്ചാത്തൻ,
മഴത്തുള്ളികൽ,
പട്ടത്തിൽ മണികണ്ഠൻ,
അനിൽ@ബ്ലോഗ്‌,
പാലക്കുഴി,
രഘുനാഥൻ,
ജെ.പി.വെട്ടിയാട്ടിൽ

പാവത്താൻ said...

ഓണം ഗംഭീരമായാഘോഷിച്ചു അല്ലേ? അടുത്ത ഓണത്തിനെങ്കിലും കേരളത്തിനു പുറത്തെവിടെയെങ്കിലും പോണം. ഭംഗിയായി ഓണമാഘോഷിക്കാമല്ലോ....